750 കോടിയുടെ വാര്‍ഷിക വരുമാനവുമായി പികെ സ്റ്റീല്‍സ് കരുത്തോടെ മുന്നോട്ട്

Update: 2018-05-31 02:22 GMT
Editor : admin
750 കോടിയുടെ വാര്‍ഷിക വരുമാനവുമായി പികെ സ്റ്റീല്‍സ് കരുത്തോടെ മുന്നോട്ട്
Advertising

സ്റ്റീല്‍ വ്യവസായ രംഗത്ത് അഭിമാനകരമായ നേട്ടമുണ്ടാക്കിയ കമ്പനിയാണ് പികെ സ്റ്റീല്‍.

Full View

സ്റ്റീല്‍ വ്യവസായ രംഗത്ത് അഭിമാനകരമായ നേട്ടമുണ്ടാക്കിയ കമ്പനിയാണ് പികെ സ്റ്റീല്‍. അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ന്ന പികെ സ്റ്റീലിന്റെ വിശേഷങ്ങളാണ് ഇന്നത്തെ മീഡിയവണ്‍ മലബാര്‍ ഗോകേരളയില്‍.

പികെ സ്റ്റീലിന്റെ നിലവിലെ ചെയര്‍മാനായ പി കെ അഹമ്മദിന്റെ പിതാവ് പി കെ മൊയ്തുഹാജിയാണ് കോഴിക്കോട് 1942ല്‍ കമ്പനി ആരംഭിച്ചത്. എട്ട് മില്ലി മീറ്റര്‍ ടിഎംടി കമ്പികള്‍ കേരളത്തില്‍ ആദ്യമായി നിര്‍മിച്ചത് പികെ കമ്പനിയാണ്.

ഇന്ത്യയില്‍ നിന്നും എന്‍ജിനീയറിങ് ഉല്പന്നങ്ങള്‍ കയറ്റി അയക്കുന്ന പ്രധാന കമ്പനികളില്‍ ഒന്നായി പികെ സ്റ്റീല്‍സ് മാറി. അമേരിക്ക, യൂറോപ്പ്, പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്കെല്ലാം പികെ സ്റ്റീല്‍സ് ഉല്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നു.

750 കോടി രൂപയുടെ വാര്‍ഷിക വരുമാനമുള്ള പികെ സ്റ്റീല്‍സിന് കോഴിക്കോടിന് പുറമെ കോയമ്പത്തൂരിലും നിര്‍മാണ കേന്ദ്രമുണ്ട്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News