അപ്രത്യക്ഷമായ കാവ്യയുടെ ഫേസ്ബുക്ക് പേജ് വീണ്ടും ആക്ടീവായി

Update: 2018-06-01 20:12 GMT
Editor : Jaisy
അപ്രത്യക്ഷമായ കാവ്യയുടെ ഫേസ്ബുക്ക് പേജ് വീണ്ടും ആക്ടീവായി

ദിലീപിന്റെ ഫേസ്ബുക്ക് പേജിലും താരത്തെ ചീത്തവിളിച്ചുകൊണ്ടുള്ള കമന്റുകളാണ് അധികവും

ദിവസങ്ങള്‍ക്ക് മുന്‍പ് ഫേസ്ബുക്കില്‍ നിന്നും അപ്രത്യക്ഷമായ നടി കാവ്യാ മാധവന്റെ ഫേസ്ബുക്ക് പേജ് വീണ്ടും പ്രത്യക്ഷമായി. നടിയെ ആക്രമിച്ച കേസില്‍ കഴിഞ്ഞ ദിവസം നടനും ഭര്‍ത്താവുമായ ദിലീപ് അറസ്റ്റിലായതിനു പിന്നാലെ കാവ്യയുടെ ഫേസ്ബുക്ക് പേജ് ഡീ ആക്ടിവേറ്റ് ചെയ്തത് വാര്‍ത്തയായിരുന്നു. ദിലീപുമായുള്ള വിവാഹശേഷം കാവ്യയുടെ ഫേസ്ബുക്ക് പേജില്‍ താരത്തെ വിമര്‍ശിച്ചുകൊണ്ടുള്ള കമന്റുകളായിരുന്നു അധികവും. ദിലീപിന്റെ അറസ്റ്റോടെ അത് കൂടുതലായി. ഇതിനെത്തുടര്‍ന്നാണ് കാവ്യ ഫേസ്ബുക്ക് വിട്ടതെന്നായിരുന്നു സൂചന. എന്നാല്‍ ആക്ടീവായതോടെ വീണ്ടും ആളുകള്‍ ചീത്തവിളികളുമായി എത്തിയിട്ടുണ്ട്. ദിലീപിന്റെ ഫേസ്ബുക്ക് പേജിലും താരത്തെ ചീത്തവിളിച്ചുകൊണ്ടുള്ള കമന്റുകളാണ് അധികവും.

Advertising
Advertising

അതേസമയം നടിയെ ആക്രമിച്ച സംഭവുമായി ബന്ധപ്പെട്ട് കാവ്യയുടെ മൊഴി രഹസ്യമായി രേഖപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. ദിലീപ് നല്‍കിയ മൊഴികളിലെ വൈരുദ്ധ്യം കണക്കിലെടുത്താണ് കാവ്യയുടെ മൊഴിയെടുത്തത്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News