ലഹരിക്കെതിരെ എക്സൈസ് വകുപ്പിന്റെ ജനകീയ യാത്ര

Update: 2018-06-01 05:50 GMT
Editor : Muhsina
ലഹരിക്കെതിരെ എക്സൈസ് വകുപ്പിന്റെ ജനകീയ യാത്ര

വയനാട്ടിലെ അതിർത്തി ഗ്രാമങ്ങളിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗം തടയുക എന്ന ലക്ഷ്യത്തോടെ എക്സൈസ് വകുപ്പ് ജനകീയ യാത്ര സംഘടിപ്പിച്ചു. കബനീ നദിക്കരയിലൂടെയാണ്..

വയനാട്ടിലെ അതിർത്തി ഗ്രാമങ്ങളിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗം തടയുക എന്ന ലക്ഷ്യത്തോടെ എക്സൈസ് വകുപ്പ് ജനകീയ യാത്ര സംഘടിപ്പിച്ചു. കബനീ നദിക്കരയിലൂടെയാണ് യാത്ര നടത്തിയത്. ഒരു വർഷത്തിനിടെ 88 കഞ്ചാവു കേസുകളാണ് ഈ പ്രദേശത്ത് മാത്രം റജിസ്റ്റർ ചെയ്തിട്ടുള്ളത്. കേരളം - കര്‍ണാടക അതിര്‍ത്തിഗ്രാമങ്ങളായ പെരിക്കല്ലൂർ, മരക്കടവ് പ്രദേശങ്ങളിൽ ലഹരി ഉപയോഗം വ്യാപകമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് എക്സൈസ് വകുപ്പ് ബോധ വൽക്കരണ പരിപാടികൾ സംഘടിപ്പിച്ചത്.

Advertising
Advertising

Full View

മരക്കടവിൽ നിന്നു പെരിക്കല്ലൂരിലേക്കു നടത്തിയ ലഹരി വിരുദ്ധ ജനകീയ യാത്ര ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകൾ, എന്നിവർക്കൊപ്പം നാട്ടുകാരും യാത്രയിൽ പങ്കാളികളായി. കബനീ നദിയുടെ മറുകരയിലുള്ള കർണാടകയിൽ നിന്നാണ് അതിർത്തി ഗ്രാമങ്ങളിലേക്ക് മയക്കു മരുന്നും വ്യാജ മദ്യവും എത്തുന്നത്. ഒരു വർഷത്തിനിടെ 88 കഞ്ചാവു കേസുകളാണ് ഈ പ്രദേശത്ത് മാത്രം റജിസ്റ്റർ ചെയ്തത്. 25 വയസിൽ താഴെയുള്ള യുവാക്കളാണ് മിക്ക കേസുകളിലും പ്രതികൾ.

Writer - Muhsina

contributor

Editor - Muhsina

contributor

Similar News