രാത്രിയും തിരഞ്ഞെടുപ്പ് ചൂടില്‍ വേങ്ങര; ചുവരെഴുത്തുകള്‍ സജീവം

Update: 2018-06-01 21:40 GMT
Editor : Muhsina
രാത്രിയും തിരഞ്ഞെടുപ്പ് ചൂടില്‍ വേങ്ങര; ചുവരെഴുത്തുകള്‍ സജീവം

നല്ല തണുപ്പുള്ള പാതിരാത്രിയിലും തീരില്ല വേങ്ങരയിലെ രാഷ്ട്രീയക്കാരുടെ തിരഞ്ഞെടുപ്പ് ചൂട്. പോസ്റ്റര്‍ ഒട്ടിച്ചും, ഫ്ലക്സ് വലിച്ച് കെട്ടിയും, റോഡില്‍ ചിഹ്നം വരച്ചുമെല്ലാം രാത്രിയും സജീവമാണ് ചിലര്‍. ചുവരെഴുത്തിന്റെ നല്ല കാലം..

നല്ല തണുപ്പുള്ള പാതിരാത്രിയിലും തീരില്ല വേങ്ങരയിലെ രാഷ്ട്രീയക്കാരുടെ തിരഞ്ഞെടുപ്പ് ചൂട്. പോസ്റ്റര്‍ ഒട്ടിച്ചും, ഫ്ലക്സ് വലിച്ച് കെട്ടിയും, റോഡില്‍ ചിഹ്നം വരച്ചുമെല്ലാം രാത്രിയും സജീവമാണ് ചിലര്‍. ചുവരെഴുത്തിന്റെ നല്ല കാലം വേങ്ങരയിലെങ്കിലും തിരിച്ച് വന്നിട്ടുണ്ട്. കാലം കുറച്ച് പിന്നോട്ടുപോയാല്‍ പെട്രോമാക്സ് വെളിച്ചത്തിലായിരുന്നു ചുവരെഴുത്ത്. വര്‍ഷങ്ങള്‍ മുമ്പോട്ട് പോകും തോറും മതിലുകളില്‍ നിന്ന് അക്ഷരങ്ങള്‍ മാഞ്ഞു. പെട്രോമാക്സിന്റെ വെളിച്ചവും കുറഞ്ഞു.

Advertising
Advertising

Full View

പക്ഷെ വേങ്ങരയിലൂടെ രാത്രി കറങ്ങുമ്പോള്‍ കാലത്തിന്റെ സഞ്ചാരത്തില്‍ മാഞ്ഞ് പോയ പലതും കാണാം. മതിലായ മതിലുകളിലെല്ലാം പിപി ബഷീറും, കെഎന്‍എ ഖാദറും, താമരുയുമെക്കെ. പണ്ടൊക്കെ പാര്‍ട്ടി പ്രവര്‍ത്തകരായിരുന്നു ചുവരെഴുത്തുകാരങ്കെില്‍ ഇന്നത് ഏറെക്കൂറെ ആര്‍ട്ടിസ്റ്റുകളിലേക്ക് വഴിമാറിയിട്ടുണ്ട്. എഴുതുന്നയാള്‍ക്കൊപ്പം രാത്രി മുഴുക്കെ ഉത്സവലഹരിയില്‍ പാര്‍ട്ടി പ്രവര്‍ത്തകരും ഉണ്ടാവും. രാഷ്ട്രീയം എന്തെന്ന് അറിയാത്ത കുരുന്നുകളും ഉറക്കമൊഴിച്ച് ചുവരെഴുത്ത് കാണാന്‍ നില്‍ക്കുന്നതും കാണാം.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News