നാല് വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ക്ക് നിരോധം

Update: 2018-06-01 14:53 GMT
Editor : Ubaid
നാല് വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ക്ക് നിരോധം

നാല് വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ നിരോധിച്ചു. മായം കണ്ടത്തിയതിനെ തുടർന്നാണ് നടപടി, കേര ഫൈന്‍, കേരാ പ്യുവർ ഗോള്‍ഡ്, കുക്ക്സ് പ്രൈഡ്, ആഗ്രോ കോക്കനട്ട് ഓയില്‍ ആണ് മായം കണ്ടെത്തിയത് ഇതിനെ തുടർന്നാണ് നാല് കമ്പനികളുടെ വെളിച്ചണ്ണ നിരോധിച്ചത്.

നാല് വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ നിരോധിച്ചു. മായം കണ്ടത്തിയതിനെ തുടർന്നാണ് നടപടി, കേര ഫൈന്‍, കേരാ പ്യുവർ ഗോള്‍ഡ്, കുക്ക്സ് പ്രൈഡ്, ആഗ്രോ കോക്കനട്ട് ഓയില്‍ ആണ് മായം കണ്ടെത്തിയത് ഇതിനെ തുടർന്നാണ് നാല് കമ്പനികളുടെ വെളിച്ചണ്ണ നിരോധിച്ചത്. എറണാകുളം ജില്ലാ ഭക്ഷ്യ സുരക്ഷ അസിസ്റ്റന്‍റെ് കമ്മീഷണറുടേതാണ് നടപടി. പരിശോധനയില്‍ നാല് ബ്രാന്‍ഡ് വെളിച്ചെണ്ണയിലും നിയന്ത്രിത അളവില്‍ കൂടുതല്‍ മായം കണ്ടെത്തിയിട്ടുണ്ട്.

Advertising
Advertising

Full View

എറണാകുളം കളമശ്ശേരിയില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന കേര ഫൈന്‍ കോക്കനട്ട് ഓയില്‍, തിരുവനന്തപുരം വെങ്ങാപ്പൊട്ടയില്‍ നിന്നുള്ള കേരാ പുവർ ഗോള്‍ഡ്, പാലക്കാട് നിന്നുള്ള ആഗ്രോ കോക്കനട്ട് ഓയില്‍, എറണാകുളം പട്ടിമറ്റത്ത് നിന്നുള്ള കുക്ക്സ് പ്രൈഡ് കോക്കനട്ട് ഓയില്‍ എന്നീ വെളിച്ചെണ്ണ ബ്രാന്‍ഡുകളാണ് നിരോധിച്ചത്. നാല് ബ്രാന്‍ഡ് വെളിച്ചെണ്ണയിലും നിയന്ത്രിത അളവില്‍ കൂടുതല്‍ രാസ പദാർത്ഥങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. വെളിച്ചെണ്ണയില്‍ മറ്റ് ഓയിലുകള്‍ കലർത്തി വിപണിയിലെത്തിച്ചുവെന്നും അതിനാല്‍ പൊതുജന ആരോഗ്യം മുന്‍നിർത്തി ഫുഡ് സേഫ്റ്റി ആന്‍റ് സ്റ്റാന്‍ഡേർസ് ആക്ട് പ്രകാരം ഇവ നിരോധിക്കുകയാണെന്നും ഭക്ഷ്യ സുരക്ഷ വകുപ്പ് വ്യക്തമാക്കി. വ്യാപാരികളും ഉപഭോക്താക്കളും ഇക്കാര്യം ശ്രദ്ധിക്കണമെന്നും സർക്കുലറില്‍ പറയുന്നു.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News