സ്വാശ്രയ മെഡിക്കല്‍ പ്രവേശം: സര്‍ക്കാര്‍ ലിസ്റ്റില്‍ നിന്ന് നടത്തണമെന്ന് ജെയിംസ് കമ്മിറ്റി

Update: 2018-06-02 09:45 GMT
സ്വാശ്രയ മെഡിക്കല്‍ പ്രവേശം: സര്‍ക്കാര്‍ ലിസ്റ്റില്‍ നിന്ന് നടത്തണമെന്ന് ജെയിംസ് കമ്മിറ്റി

കേരളത്തിലെ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ മെറിറ്റ് സീറ്റുകളിലേക്ക് സംസ്ഥാന റാങ്ക് പട്ടികയില്‍ നിന്ന് പ്രവേശം നടത്തണമെന്ന് ജസ്റ്റിസ് ജെയിംസ് കമ്മിറ്റി ആവശ്യപ്പെട്ടു.

Full View

കേരളത്തിലെ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ മെറിറ്റ് സീറ്റുകളിലേക്ക് സംസ്ഥാന റാങ്ക് പട്ടികയില്‍ നിന്ന് പ്രവേശം നടത്തണമെന്ന് ജസ്റ്റിസ് ജെയിംസ് കമ്മിറ്റി ആവശ്യപ്പെട്ടു. നീറ്റിന് ശേഷം പ്രവേശ നടപടികളുടെ സുതാര്യത ഉറപ്പുവരുത്താന്‍ വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് ഇക്കാര്യം ജെയിംസ് കമ്മിറ്റി ആവശ്യപ്പെട്ടത്. എന്‍ആര്‍ഐ ഉൾപ്പെടെയുള്ള മാനേജ്മെന്റ് സീറ്റുകളിലേക്ക് നീറ്റ് റാങ്ക് പട്ടികയില്‍ നിന്നും പ്രവേശം നടത്തും.

Advertising
Advertising

മെഡിക്കല്‍ പ്രവേശത്തിന് നീറ്റ് പരീക്ഷയുടെ റാങ്ക് പട്ടിക ബാധകമാകുന്നതിനാല്‍ പ്രവേശന നപടികളുടെ സുതാര്യത ഉറപ്പ് വരുത്തുന്നതിനാണ് ജസ്റ്റിസ് ജെയിംസ് കമ്മിറ്റി സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്റുകളുടെ യോഗം വിളിച്ചത്. സ്വാശ്രയ കോളജുകളിലെ പ്രവേശ മാനദണ്ഡങ്ങള്‍ ജെയിംസ് കമ്മിറ്റി യോഗത്തില്‍ വിശദീകരിച്ചത്. കേന്ദ്ര ഓഡിനന്‍സ് നിലവിലുള്ളതിനാല്‍ സ്വാശ്രയ കോളജുകളിലെ മെറിറ്റ് സീറ്റുകളിലേക്ക് സംസ്ഥാന റാങ്ക് പട്ടികയില്‍ നിന്ന് പ്രവേശം നടത്തണമെന്ന് ജെയിംസ് കമ്മിറ്റി ആവശ്യപ്പെട്ടു. 1200 സര്‍ക്കാര്‍ സീറ്റുകളിലേക്കും സംസ്ഥാന റാങ്ക് പട്ടികയില്‍ നിന്ന് പ്രവേശം നടത്തും.

എന്‍ആര്‍ഐ ഉൾപ്പെടെ മുഴുവന്‍ മാനേജ്മെന്‍റ് സീറ്റുകളിലേക്കും നീറ്റ് റാങ്ക് പട്ടികയില്‍ നിന്നും പ്രവേശം നടത്തും. സുതാര്യത ഉറപ്പുവരുത്താന്‍ അഡ്മിഷന്‍ ഓണ്‍ലൈന്‍ വഴിയേ നടത്താവൂ. അര്‍ഹരായ കുട്ടികൾക്ക് പ്രവേശം നിഷേധിക്കപ്പെടുന്നില്ലെന്ന് അഡ്മിഷന്‍ സൂപ്പര്‍വൈസറി കമ്മിറ്റി ഉറപ്പുവരുത്തും. സെപ്തംബര്‍ 30ന് അവസാനിക്കുന്ന പ്രവേശ നടപടികളുടെ വിശദാംശങ്ങള്‍ ഒന്നാം തീയതി തന്നെ ആരോഗ്യ സര്‍വകലാശാലക്കും പ്രവേശ മേല്‍നോട്ട സമിതിക്കും സമര്‍പ്പിക്കണമെന്നും ജെയിംസ് കമ്മിറ്റി യോഗത്തില്‍ ആവശ്യപ്പെട്ടു.

Tags:    

Similar News