സര്‍ക്കാര്‍ ആശുപത്രികളിലെ സിസേറിയനുകളുടെ എണ്ണത്തില്‍ വന്‍വര്‍ധന

Update: 2018-06-02 08:54 GMT
Editor : Sithara
സര്‍ക്കാര്‍ ആശുപത്രികളിലെ സിസേറിയനുകളുടെ എണ്ണത്തില്‍ വന്‍വര്‍ധന

ഈ വര്‍ഷം ജൂണ്‍ വരെ 43.49 ശതമാനം ഗര്‍ഭിണികള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ സിസേറിയന് വിധേയരായി

Full View

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ സിസേറിയനുകളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നു‍. ഈ വര്‍ഷം ജൂണ്‍ വരെ 43.49 ശതമാനം ഗര്‍ഭിണികള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ സിസേറിയന് വിധേയരായി. ഏറ്റവും കൂടുതല്‍ സിസേറിയന്‍ നടന്നത് ആലപ്പുഴ ജില്ലയിലാണ്.

ഗര്‍ഭിണികളുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിനും ജീവനും ഭീഷണിയുണ്ടാകുന്ന സാഹചര്യങ്ങളില്‍ മാത്രം സിസേറിയന്‍ നടത്താവൂ എന്നാണ് ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദേശം. എന്നാല്‍ കഴിഞ്ഞ ജനുവരി മുതല്‍ ജൂണ്‍ മാസം കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ നടന്ന 41,884 പ്രസവങ്ങളില്‍ 18,218ഉം സീസേറിയന്‍ എന്നാണ് കണക്കുകള്‍. അടിയന്തര സാഹചര്യങ്ങളില്‍ മാത്രം 10 മുതല്‍ 15 ശതമാനം സിസേറിയനുകള്‍ നടത്താവൂയെന്നാണ് ലോകാരോഗ്യ സംഘടന നിഷ്കര്‍ഷിക്കുന്നത്. ഏറ്റവും കൂടുതല്‍ സിസേറിയനുകള്‍ നടന്നത് ആലപ്പുഴ സര്ക്കാര്‍ ആശുപത്രികളിലാണ്. 63.71 ശതമാനം. എറണാകുളം ജില്ലയില്‍ 61.03 ശതമാനവും കോട്ടയത്ത് 56.06 ശതമാനവും ഗര്‍ഭിണികളാണ് സിസേറിയന് വിധേയരായത്.

ആലപ്പുഴ സര്‍ക്കാര്‍ ആശുപത്രികളിലെ 2472 പ്രസവങ്ങളില്‍ 1575ഉം സിസേറിയനിലൂടെയായിരുന്നു. സിസേറിയന് വിധേയരാകുന്ന സ്ത്രീകള്‍ക്ക് ഭാവിയില്‍ ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് സാധ്യത ഏറെയാണ്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News