യുവസംരംഭകര്‍ക്കായുള്ള പ്രൈം മിനിസ്റ്റേഴ്സ് എംപ്ളോയ്മെന്‍റ് ജനറേഷന്‍ പദ്ധതി

Update: 2018-06-02 10:47 GMT
Editor : admin
യുവസംരംഭകര്‍ക്കായുള്ള പ്രൈം മിനിസ്റ്റേഴ്സ് എംപ്ളോയ്മെന്‍റ് ജനറേഷന്‍ പദ്ധതി

എട്ടാം ക്ളാസ്സ് പാസ്സായ പതിനെട്ട് വയസ്സ് പൂര്‍ത്തിയായവര്‍ക്കാണ് ഇതില്‍ സഹായം ലഭിക്കുക. യുവ സംരംഭകര്‍ക്ക് വേണ്ടിയുള്ള ഈ പദ്ധതിയെക്കുറിച്ചാണ് ഇന്നത്തെ മീഡിയവണ്‍ മലബാര്‍ ഗോള്‍ഡ് ഗോ കേരള.

Full View

കോഴിക്കോട് പെരിങ്ങളത്ത് പ്രവര്‍ത്തിക്കുന്ന ഫാബിയ ഫുഡ് എന്ന സംരഭത്തിന് സഹായകരമായത് പ്രൈം മിനിസ്റ്റേഴ്സ് എംപ്ളോയ്മെന്‍റ് ജനറേഷന്‍ പദ്ധതിയാണ്. എട്ടാം ക്ളാസ്സ് പാസ്സായ പതിനെട്ട് വയസ്സ് പൂര്‍ത്തിയായവര്‍ക്കാണ് ഇതില്‍ സഹായം ലഭിക്കുക. യുവ സംരംഭകര്‍ക്ക് വേണ്ടിയുള്ള ഈ പദ്ധതിയെക്കുറിച്ചാണ് ഇന്നത്തെ മീഡിയവണ്‍ മലബാര്‍ ഗോള്‍ഡ് ഗോ കേരള.

Advertising
Advertising

കോഴിക്കോട് പെരിങ്ങളം ആസ്ഥാനമായുള്ള ഫാബിയ ഫുഡ് പ്രൊഡക്ടസ് ഇന്ന് മാസം 20 ലക്ഷം രൂപ വിറ്റു വരവുള്ള സ്ഥാപനമാണ്. പെരിങ്ങളം സ്വദേശി അബ്ദുസ്സലാം തന്‍റെ സംരംഭം യാഥാര്‍ത്ഥ്യമാക്കിയത് പ്രൈം മിനിസ്റ്റേഴ്സ് എംപ്ളോയ്മെന്‍റ് ജനറേഷന്‍ പ്രോഗ്രാമിന്‍റെ സഹായത്തോടെയാണ്. വീറ്റ എന്ന ബ്രാന്‍ഡില്‍ ബ്രഡ്, കേക്ക്, ബിസ്ക്കറ്റ് തുടങ്ങിയ ഉല്‍പന്നങ്ങള്‍ ഫാബിയ ഫുഡ് പുറത്തിറക്കുന്നു.

ഫാബിയ ഫുഡ് പോലെ നിരവധി സംരഭങ്ങള്‍ പി എം ഇ ജി പി യുടെ സഹായത്തോടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വിജയകരമായി മുന്നോട്ട് പോകുന്നതായി കോഴിക്കോട് ജില്ലാ വ്യവസായകേന്ദ്രം മാനേജര്‍ റഷീദ് പറഞ്ഞു. പി എം ഇ ജി പി പദ്ധതിയില്‍ ഗ്രാമീണ മേഖലയിലെ സംരഭങ്ങള്‍ക്ക് 25 ശതമാനവും നഗര മേഖലയില്‍ 15 ശതമാനവും സബ്സിഡി ലഭിക്കും. പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് ഇത് യഥാക്രമം 35 ശതമാനവും ഇരുപതിയഞ്ച് ശതമാനവുമാണ്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News