മഅ്ദനിയുടെ ആരോഗ്യ പ്രശ്‌നം; മുസ്ലിം സംഘടനകള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

Update: 2018-06-02 07:24 GMT
Advertising

വിഷയത്തില്‍ സര്‍ക്കാര്‍ നിയമപരമായി കഴിയുന്ന തരത്തില്‍ ഇടപെടുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി സംഘടനകളുടെ നേതാക്കള്‍ പറഞ്ഞു.

അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി വിവിധ മുസ്ലിം സംഘടനകളുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. മഅ്ദനിക്ക് നീതി ലഭ്യമാക്കാന്‍ കേരള സര്‍ക്കാര്‍ ഇടപെടണമെന്നാണ് നിവേദനത്തിലെ ആവശ്യം.

Full View

നിരപരാധിയായ പൊതുപ്രവര്‍ത്തകന് സ്വതന്ത്രമായ ചികിത്സ പോലും നിഷേധിക്കുകയാണെന്ന് വിവിധ മുസ്ലീം സംഘടനകളുടെ കൂട്ടായ്മ നിവേദനത്തില്‍ കുറ്റപ്പെടുത്തുന്നു. നാല് മാസം കൊണ്ട് ബാംഗ്ലൂര്‍ കേസില്‍ മഅ്ദനിയുടെ വിചാരണ പൂര്‍ത്തിയാക്കുമെന്നായിരുന്നു കര്‍ണ്ണാടക സുപ്രീം കോടതിയില്‍ സത്യവാങ്ങ്മൂലം നല്‍കിയത്. നാല് വര്‍ഷം കഴിഞ്ഞിട്ടും വിചാരണ പൂര്‍ത്തിയായിട്ടില്ല. വിചാരണ മനപൂര്‍വ്വം വൈകിക്കുന്നത് മഅ്ദനിയുടെ ആരോഗ്യനിലയെ കാര്യമായി ബാധിക്കുന്നുണ്ടെന്ന് നിവേദക സംഘം മുഖ്യമന്ത്രിയെ ധരിപ്പിച്ചു.

വിഷയത്തില്‍ സര്‍ക്കാര്‍ നിയമപരമായി കഴിയുന്ന തരത്തില്‍ ഇടപെടുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി സംഘടനകളുടെ നേതാക്കള്‍ പറഞ്ഞു.

Tags:    

Similar News