ഈ അമ്മമാര്‍ക്കും ചിലത് പറയാനുണ്ട്

Update: 2018-06-02 17:46 GMT
ഈ അമ്മമാര്‍ക്കും ചിലത് പറയാനുണ്ട്
Advertising

കാസർകോട് ഒപ്പ് മരചുവട്ടിൽ ഒത്തുചേര്‍ന്ന് ദുരിതബാധിതരും അമ്മമാരും

എൻഡോസൾഫാൻ ദുരിതബാധിതരുടെ അമ്മമാര്‍ കാസർകോട് ഒപ്പ് മരചുവട്ടിൽ ഒത്തുകൂടി. എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി സംഘടിപ്പിച്ച അമ്മാര്‍ക്കും പറയാനുണ്ട് എന്ന പരിപാടിയിലാണ് ദുരിതബാധിതരുടെ അമ്മമാര്‍ ഒത്തുകൂടിയത്. സെക്രട്ടറേയറ്റിന് മുന്നിൽ നടത്താനിരുന്ന അനിശ്ചിതകാല സമരം മാറ്റി വെച്ച സാഹചര്യം വിശദീകരിക്കാനായിരുന്നു പരിപാടി.

Full View

തിരുവനന്തപുരം സെക്രട്ടറേയറ്റിന് മുന്നിൽ എൻഡോസൾഫാൻ ദുരിതബാധിതരും അവരുടെ കുടുംബങ്ങളും നടത്താനിരുന്ന അനിശ്ചിതകാല പട്ടിണി സമരം സർക്കാരിന്റെ ഇടപെടലിനെ തുടർന്നാണ് മാറ്റിവെച്ചത്. ഒരേ സമയത്ത\് കാസർകോടും തിരുവനന്തപുരത്തും സമരം നടത്താനായിരുന്നു തിരുമാനം. എന്നാൽ ദുരിതബാധിതരുടെ കടങ്ങൾ എഴുതിതള്ളുന്നതുൾപ്പടെയുള്ള വിവിധ ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചതോടെയാണ് സമരം മാറ്റിവെച്ചത്. സര്‍ക്കര്‍ പ്രഖ്യപനങ്ങള്‍ ഉടൻ നടപ്പിലാക്കിയില്ലെങ്കിൽ ശക്തമായ സമര പരിപാടികൾ നടത്താനാണ് ദുരിതബാധിതരുടെ തീരുമാനം. ദുരിതബാധിതരുടെ അമ്മമാരുടെ ഒത്തുകൂടലില്‍ പ്രമുഖ പരിസ്ഥിതി പ്രവർത്തക ദയാഭായ് പങ്കെടുത്തു.

സുപ്രീം കോടതി നിർദ്ദേശ പ്രകാരമുള്ള അനുകൂല്യങ്ങൾ നടപ്പിലാക്കുക, പട്ടികയിൽ നിന്നും പുറന്തള്ളപ്പെട്ട മുഴുവൻ ദുരിതബാധിതരെയും ഉൾപ്പെടുത്തുക തുടങ്ങി ആവശ്യങ്ങളാണ് സമര സമിതി ഉയര്‍‌ത്തുന്നത്.

Tags:    

Similar News