തിരൂരില്‍ തൊഴിലാളിയെ തലയ്ക്കടിച്ച് കൊന്ന സംഭവം; ഒരാളെ കസ്റ്റഡിയിലെടുത്തു

Update: 2018-06-02 07:32 GMT
Editor : Jaisy

കാളാട് സ്വദേശി സൈതലവിയാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്

തിരൂര്‍ മത്സ്യ മാര്‍ക്കറ്റില്‍ കയറ്റിറക്ക് തൊഴിലാളിയെ തലയ്ക്കടിച്ച് കൊന്ന സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാനസികാസ്വാസ്ഥ്യമുള്ളയാളാണ് കസ്റ്റഡിയിലായത്. കാളാട് സ്വദേശി സൈതലവിയാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്.

തിരൂര്‍ മത്സ്യമാര്‍ക്കറ്റില്‍ കയറ്റിറക്ക് തൊഴിലാളിയായ കാളാട് സ്വദേശി സൈതലവി യാണ് കൊല്ലപ്പെട്ടത്. അര്‍ദ്ധ രാത്രി ഒരു മണിയോടെയാണ് ഉറങ്ങുകയായിരുന്ന സൈതലവിയെ ഉണര്‍ത്താന്‍ വന്ന മറ്റ് തൊഴിലാളികളാണ് കല്ല് കൊണ്ട് തലക്കടിയേറ്റ് രക്തം വാര്‍ന്നനിലയില്‍ കണ്ടത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. സംഭവത്തില്‍ മാനസികാസ്വാസ്ഥ്യമുള്ളയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. ഇയാളും സൈതലവിയും തമ്മില്‍ കഴിഞ്ഞ ദിവസം കിടക്കുന്ന സ്ഥലത്തെ ചൊല്ലി തര്‍ക്കമുണ്ടായിരുന്നു. സിസിടിവി ഉള്‍പ്പടെയുള്ള സാഹചര്യതെളിവുകളും ശാസ്ത്രീയ തെളിവുകളും കസ്റ്റഡിയിലെടുത്തയാള്‍ക്കെതിരാണെന്ന് എസ്‌ഐ പറഞ്ഞു.

മാനസികാസ്വാസ്ഥ്യമുള്ളതിനാല്‍ കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ശേഷമേ അറസ്റ്റ് രേഖപ്പെടുത്തുള്ളുവെന്നും പൊലീസ് അറിയിച്ചു.ഫോറന്‍സിക് വിദഗ്ദ്ധരും ഡോഗ് സ്‌കാഡും സ്ഥലത്തെത്തി പരിശോധന നടത്തി. ഏത് സാഹചര്യത്തിലാണ് കൊലപാതകം നടന്നത് എന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിച്ചുവരികയാണ്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News