കെപിസിസി അംഗത്വം നല്‍കാതിരുന്നത് കൊണ്ടാണ് മത്സരത്തിനിറങ്ങുന്നതെന്ന് ശോഭന ജോര്‍ജ്

Update: 2018-06-03 00:55 GMT
Editor : admin
കെപിസിസി അംഗത്വം നല്‍കാതിരുന്നത് കൊണ്ടാണ് മത്സരത്തിനിറങ്ങുന്നതെന്ന് ശോഭന ജോര്‍ജ്
Advertising

ചെങ്ങന്നൂരില്‍ താന്‍ തുടങ്ങിവെച്ച വികസന പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ പി.സി വിഷ്ണുനാഥിനായില്ല

കെപിസിസി അംഗത്വം നല്‍കാതിരുന്നത് കൊണ്ടാണ് താന്‍ ചെങ്ങന്നൂരില്‍ മത്സരത്തിനിറങ്ങുന്നതെന്ന് മുന്‍ എംഎല്‍എ ശോഭന ജോര്‍ജ്. ചെങ്ങന്നൂരില്‍ താന്‍ തുടങ്ങിവെച്ച വികസന പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ പി.സി വിഷ്ണുനാഥിനായില്ലെന്നും. ചെങ്ങന്നൂരില്‍ ശക്തമായ മത്സരം കാഴ്ച വെക്കുമെന്നും ശോഭന ജോര്‍ജ് മീഡിയവണിനോട് പറഞ്ഞു.

ചെങ്ങന്നൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിത്വത്തിനായി ശോഭനാ ജോര്‍ജ് രംഗത്തുണ്ടായിരുന്നുവെങ്കിലും നേതൃത്വം പരിഗണിച്ചിരുന്നില്ല. ഇതേതുടര്‍ന്ന് ചെങ്ങന്നൂരില്‍ മത്സരത്തിനൊരുങ്ങിയ ശോഭന ജോര്‍ജുമായി ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ സമവായ ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഒടുവില്‍ ഒറ്റയ്ക്ക് മത്സരത്തിനിറങ്ങാന്‍ തീരുമാനിക്കുകയായിരുന്നു.

താന്‍ എംഎല്‍എ ആയിരുന്ന കാലത്തെ വികസന നേട്ടങ്ങള്‍ ഗുണം ചെയ്യുമെന്നാണ് ശോഭന ജോര്‍ജിന്റെ കണക്കുകൂട്ടല്‍. സമവായത്തിനായി താന്‍ മുന്നോട്ട് വെച്ച ആവശ്യങ്ങളില്‍ ഒന്നുപോലും പരിഗണിച്ചില്ലെന്നും അവഗണയില്‍ മനം നൊന്താണ് സ്വന്തം നിലയ്ക്ക് സ്ഥാനാര്‍ഥിയായതെന്നും ശോഭന ജോര്‍ജ് പറഞ്ഞു. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍തി പട്ടികയില്‍ വനിതകള്‍ക്ക് മാന്യമായ പരിഗണന ലഭിച്ചില്ല. കോണ്‍ഗ്രസിനകത്തു തന്നെ തന്റെ സ്ഥാനാര്‍ഥിത്വത്തെ പിന്തുണയ്ക്കുന്നവരുണ്ടെന്നും ശോഭന ജോര്‍ജ്ജ് കൂട്ടിച്ചേര്‍ത്തു. കെട്ടിവയ്ക്കാനുള്ള പണം ജനങ്ങളില്‍ നിന്ന് തന്നെ കണ്ടെത്താനായുള്ള പദ്ധതിയും ശോഭന ജോര്‍ജ് ആവിഷ്കരിച്ചിട്ടുണ്ട്. ശോഭന ജോര്‍ജ് മത്സരരംഗത്ത് ഉറച്ച് നില്‍ക്കുന്നത് യുഡിഎഫിന് വെല്ലുവി‌ളി ഉയര്‍ത്തുമെന്നാണ് വിലയിരുത്തല്‍.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News