രാഹുൽ ഗാന്ധി എന്ത് പ്രസംഗിക്കണമെന്ന് തീരുമാനിക്കുന്നത് പ്രധാനമന്ത്രിയും അമിത് ഷായുമല്ല; കെ.സി വേണുഗോപാൽ

പാർലമെന്‍റ് ഭരണപക്ഷത്തിന്‍റേത് മാത്രമല്ല

Update: 2026-02-03 06:02 GMT

ഡൽഹി: രാഹുൽ ഗാന്ധി എന്ത് പ്രസംഗിക്കണമെന്ന് തീരുമാനിക്കുന്നത് പ്രധാനമന്ത്രിയും അമിത് ഷായും അല്ലെന്ന് കെ.സി വേണുഗോപാൽ എംപി. പാർലമെന്‍റിൽ  രാഹുൽ ഗാന്ധിയുടെ പ്രസംഗം തടസപ്പെടുത്തിയത് ജനാധിപത്യത്തിൻ്റെ ദയനീയ മുഖമാണ്. പാർലമെന്‍റ് ഭരണപക്ഷത്തിന്‍റേത് മാത്രമല്ല. രാഹുലിന്‍റെ പ്രസംഗം ചട്ടവിരുദ്ധമല്ലെന്നും അദ്ദേഹം മീഡിയവണിനോട് പറഞ്ഞു.

റെയിൽവെ മന്ത്രി അതിവേഗ റെയിലിൽ ഉറപ്പ് നൽകിയില്ല. അനുമതി ഇല്ലെന്ന് മുഖ്യമന്ത്രിക്ക് നേരത്തേ അറിയാമായിരുന്നു. കേരളത്തിന് പദ്ധതി നൽകുന്നതിൽ കേന്ദ്രവും ചോദിച്ച് വാങ്ങുന്നതിൽ കേരളവും പരാജയപ്പെട്ടുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇന്ത്യയുടെ എല്ലാകാര്യങ്ങളും തീരുമാനിക്കുന്നത് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ആണെന്ന് വേണുഗോപാൽ ആരോപിച്ചു. അമേരിക്കൻ പ്രസിഡൻ്റിനെ പേടിച്ച് മോദി എല്ലാത്തിനും വഴങ്ങിക്കൊടുക്കുകയാണ്. ബിജെപിയുടെ പൊള്ളയായ മുഖം ജനം വലിച്ചുകീറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News