ദലിത് കോളനിക്ക് മുന്നിലെ കണിക്കൊന്ന ബിജെപി പ്രവര്‍ത്തകര്‍ വെട്ടി നശിപ്പിച്ചെന്ന് പരാതി
സിപിഎം പ്രവര്‍ത്തകര്‍ പാര്‍ക്കായി സംരക്ഷിക്കുന്ന സ്ഥലത്തായിരുന്നു മരം നിന്നിരുന്നത്. അടുത്തിടെ ബിജെപിയിലെത്തിയ ഒരു വിഭാഗമാണ് സംഭവത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചു...
ദലിത് കോളനിക്ക് മുന്നിലെ കണിക്കൊന്ന മരം ബിജെപി പ്രവര്‍ത്തകര്‍ വെട്ടി നശിപ്പിച്ചതായി പരാതി. തിരുവനന്തപുരം കാഞ്ഞിരംപാറ സെറ്റില്‍മെന്റ് കോളനിയിലാണ് സംഭവം.
വട്ടിയൂര്‍ക്കാവ് കാഞ്ഞിരംപാറയിലെ ദലിത കോളനിക്ക് മുമ്പിലുണ്ടായിരുന്ന കണിക്കൊന്നമരമാണ് വെട്ടി നശിപ്പിക്കപ്പെട്ടത്. സിപിഎം പ്രവര്‍ത്തകര്‍ പാര്‍ക്കായി സംരക്ഷിക്കുന്ന സ്ഥലത്തായിരുന്നു മരം നിന്നിരുന്നത്. അടുത്തിടെ ബിജെപിയിലെത്തിയ ഒരു വിഭാഗമാണ് സംഭവത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചു.
കോളനിയിലെ ബഹുഭൂരിപക്ഷം പേരും വിഷുക്കണിക്കായി ഉപയോഗിച്ചിരുന്നത് ഈ മരത്തിലെ പൂക്കളായിരുന്നു. സംഭവത്തില്‍ നിയമനടപടി സ്വീകരിക്കാനും പ്രക്ഷോഭം സംഘടിപ്പിക്കാനുമാണ് പ്രദേശത്തുകാരുടെ തീരുമാനം.