പള്‍സര്‍ സുനിയേയും നടിയേയും നുണപരിശോധനക്ക് വിധേയരാക്കിയാല്‍ സത്യമറിയാമെന്ന് സലിംകുമാര്‍

Update: 2018-06-03 01:17 GMT
പള്‍സര്‍ സുനിയേയും നടിയേയും നുണപരിശോധനക്ക് വിധേയരാക്കിയാല്‍ സത്യമറിയാമെന്ന് സലിംകുമാര്‍

പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പൊലീസ് ഇതുവരെ ദിലീപിനെ ചോദ്യം ചെയ്തിട്ടില്ലെന്നത് അദ്ദേഹത്തിന്റെ നിരപരാധിത്വമാണ് തെളിയിക്കുന്നതെന്നും സലിംകുമാര്‍ പറയുന്നു. 

ദിലീപിനേയും നാദിര്‍ഷയേയും ക്രൂശിക്കാന്‍ ശ്രമിക്കുന്നവര്‍ പള്‍സര്‍ സുനിയേയും ഇരയായ പ്രമുഖ നടിയേയും ഇതേ നിയമത്തിന്റെ മുന്നില്‍ നുണപരിശോധനക്ക് കൊണ്ടുവന്നാല്‍ എല്ലാം തീരുമെന്ന് നടന്‍ സലിംകുമാര്‍. തന്റെ ഫേസ്ബുക്ക് പേജിലാണ് നടന്‍ ദിലീപിനെ അനുകൂലിച്ചുകൊണ്ടുള്ള സലിംകുമാറിന്റെ പോസ്റ്റ്.

നടന്‍ ദിലീപിന്റെ സ്വകാര്യ ജീവിതത്തെ തകര്‍ക്കാന്‍ ഏഴു വര്‍ഷം മുന്‍പ് സിനിമാരംഗത്തുള്ള ഒരു പറ്റം സഹോദരിസഹോദരന്മാരാല്‍ രചിക്കപ്പെട്ട ഒരു തിരക്കഥയുടെ ക്ലൈമാക്‌സ് റീലുകളാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ ഓടിക്കൊണ്ടിരിക്കുന്നതെന്നു പറഞ്ഞാണ് സലിംകുമാര്‍ കുറിപ്പ് ആരംഭിക്കുന്നത്. ഇതിന്റെ ആദ്യ ട്വിസ്റ്റ് 2013ലെ ദിലീപ് മഞ്ജു ഡിവോഴ്‌സായിരുന്നു. പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പൊലീസ് ഇതുവരെ ദിലീപിനെ ചോദ്യം ചെയ്തിട്ടില്ലെന്നത് അദ്ദേഹത്തിന്റെ നിരപരാധിത്വമാണ് തെളിയിക്കുന്നതെന്നും സലിംകുമാര്‍ പറയുന്നു.

Advertising
Advertising

'ഇത് ഒരു സ്‌നേഹിതന് വേണ്ടിയുള്ള വക്കാലത്തല്ല വേട്ടയാടപ്പെടുന്ന ഒരു നിരപരാധിയോടുള്ള സഹതാപമാണ് ഈ പ്രതികരണം. ദിലീപും നാദിര്‍ഷായും എന്റെ സ്‌നേഹിതന്മാരാണ്.അതില്‍ ഞാന്‍ അഹങ്കരിക്കുന്നു. ആ അഹങ്കാരം ഉള്ളില്‍ വെച്ചുകൊണ്ട് തന്നെ ഞാന്‍ പറയുന്നു. ഇവരെ രണ്ടു പേരെയും ഒരു ശാസ്ത്രീയ നുണ പരിശോധനക്കായി ഞാന്‍ നിയമത്തിനു മുന്നില്‍ കൊണ്ടുവരാം. ഇവരെ ക്രൂശിലേറ്റാന്‍ ശ്രമിക്കുന്നവര്‍ ചെയ്യേണ്ടത് ഒരു കാര്യം മാത്രം പള്‍സര്‍ സുനിയേയും ഇരയായ പ്രമുഖ നടിയെയും ഇതേ നിയമത്തിന്റെ മുന്നില്‍ നുണപരിശോധനക്കായി കൊണ്ടുവരിക. അവിടെ തീരും...അവിടെ തീരും എല്ലാം'' എന്നും സലിം കുമാര്‍ പറയുന്നു.

സലിം കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം.

Tags:    

Similar News