വ്യാപാരിയെ ബിജെപി നേതാവ് ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ പുറത്ത്

Update: 2018-06-03 07:20 GMT
Editor : Subin
വ്യാപാരിയെ ബിജെപി നേതാവ് ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ പുറത്ത്

പിരിവ് തുക പോരെന്ന് പറഞ്ഞാണ് കച്ചവടക്കാരന് നേരെ വധഭീഷണി മുഴക്കിയത്. കൊല്ലം ജില്ലാ കമ്മിറ്റിയംഗം സുഭാഷാണ് ഭീഷണിപ്പെടുത്തിയത്.

പിരിവ് നല്‍കാത്തതിന്റെ പേരില്‍ കച്ചവടക്കാരന് ബിജെപി നേതാവിന്റെ വധ ഭീഷണി. ബിജെപിയുടെ കൊല്ലം ജില്ലാ കമ്മിറ്റിയംഗം സുഭാഷാണ് ചവറയില്‍ കുടിവെള്ള വിതരണം നടത്തുന്ന കച്ചവടക്കാരനെ ഭീഷണിപ്പെടുത്തിയത്. മെഡിക്കല്‍ കോഴ വിവാദങ്ങള്‍ക്ക് ശേഷം നടന്ന ഈ സംഭവം ബിജെപി ജില്ലാ നേതാക്കള്‍ ഇടപെട്ട് ഒത്തുതീര്‍ക്കാന്‍ ശ്രമിച്ചതായി ഭീഷണിക്കിരയായ കച്ചവടക്കാരന്‍ പറയുന്നു.

Full View

ഇക്കഴിഞ്ഞ ഇരുപത്തിയെട്ടാം തീയതിയാണ് സംഭവം. അയ്യായിരം രൂപയുടെ രസീതുമായി ബിജെപി ഭാരവാഹികള്‍ ചവറയില്‍ കുടിവെള്ള കമ്പനി നടത്തുന്ന മനോജിനെ സമീപിച്ചു. മനോജ് മൂവായിരം രൂപ നല്‍കിയെങ്കിലും അത് വാങ്ങാന്‍ പിരിവിനെത്തിയ ബിജെപി ഭാരവാഹികള്‍ തയ്യാറായില്ല. അന്ന് വൈകുന്നേരമാണ് ജില്ലാ കമ്മിറ്റിയംഗം സുഭാഷ് മനോജിനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്നത്.

Advertising
Advertising

ഈ വര്‍ഷം എട്ട് പ്രാവശ്യമാണ് ബിജെപിക്ക് മനോജ് സംഭാവന നല്‍കിയത്. ഇതിന്റെ രസീതുകള്‍ പിരിവിനെത്തിയ ബിജെപി പ്രവര്‍ത്തകരെ കാണിച്ചെങ്കിലും അയ്യായിരത്തില്‍ ഒരു രൂപ പോലും കുറയില്ലെന്ന് അറിയിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് അന്ന് തന്നെ മനോജ് വാട്‌സ്ആപ്പ് ഫോണ്‍ സംഭാഷണം അയച്ച് കൊടുത്തു. എന്നാല്‍ ഇതുവരെ നടപടി ഉണ്ടായിട്ടില്ല.

വാട്‌സ്അപ്പില്‍ ഇങ്ങനെ ഒരു ഓഡിയോ ലഭിച്ചിരുന്നെന്നും ബന്ധപ്പെട്ടവരോട് വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും ബിജെപി ജില്ലാ പ്രസിഡന്റ് ജി ഗോപിനാഥ് മീഡിയ വണ്ണിനോട് പ്രതികരിച്ചു.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News