ദിലീപിന് ജാമ്യമില്ല

Update: 2018-06-03 20:37 GMT
Editor : Muhsina
ദിലീപിന് ജാമ്യമില്ല

നടിയെ അക്രമിച്ച കേസിൽ ദിലീപ് സമർപ്പിച്ച ജാമ്യാപേക്ഷയിൽ അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് വിധി പറഞ്ഞത്. റിമാൻഡിൽ കഴിയുന്ന ദിലീപ് നാലാം തവണയാണ്..

നടിയെ അക്രമിച്ച കേസിൽ നടന്‍ ദിലീപ് സമർപ്പിച്ച ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി തള്ളി.. റിമാൻഡിൽ കഴിയുന്ന ദിലീപ് നാലാം തവണയാണ് ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്. കേസിലെ വാദം നേരത്തെ പൂർത്തിയായിരുന്നു. 60 ദിവസം റിമാന്‍ഡില്‍ കഴിഞ്ഞ സ്ഥിതിക്ക് സ്വാഭാവിക ജാമ്യം അനുവദിക്കണമെന്നായിരുന്നു ദിലീപിന്‍റെ വാദം. വിധി പകര്‍പ്പ് ലഭിച്ചാലുടന്‍ തന്നെ ഹൈക്കോടതിയെ സമീപിക്കാനാണ് ദിലീപിന്‍റെ അഭിഭാഷകരുടെ തീരുമാനം.

Full View
Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News