കൊല്ലപ്പെട്ട ശുഹൈബിനെതിരെ സിപിഎം പ്രവര്‍ത്തകരുടെ കൊലവിളി; വീഡിയോ പുറത്ത് 

Update: 2018-06-03 03:12 GMT
കൊല്ലപ്പെട്ട ശുഹൈബിനെതിരെ സിപിഎം പ്രവര്‍ത്തകരുടെ കൊലവിളി; വീഡിയോ പുറത്ത് 

ശുഹൈബിനെതിരെ വധഭീഷണി മുഴക്കി സിപിഎം. മുദ്രാവക്യം വിളിക്കുന്നതിന്റെ വീഡിയോ ദൃശ്യം പുറത്തായി.

കണ്ണൂരില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ് എസ്.വി ശുഹൈബിനെതിരായ സി.പി.എം പ്രവര്‍ത്തകരുടെ കൊലവിളി വീഡിയോ പുറത്ത്. ആഴ്ചകള്‍ക്ക് മുമ്പ് എടയന്നൂരില്‍ സി.പി.എം സംഘടിപ്പിച്ച പ്രകടനത്തിലാണ് പ്രവര്‍ത്തകര്‍ ഷുഹൈബിന്റെ നാളുകള്‍ എണ്ണപ്പെട്ടുവെന്ന് മുന്നറിയിപ്പ് നല്‍കിയത്. കൊലപാതകത്തില്‍ പാര്ട്ടിക്ക് പങ്കില്ലെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജന്‍ വിശദീകരിച്ചതിന് പിന്നാലെയാണ് വീഡിയോ പുറത്തുവന്നത്. ആഴ്ചകള്‍ക്ക് മുമ്പ് എടയന്നൂരില്‍ സി.പി.എം സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിലാണ് ഷുഹൈബിനെ പേരെടുത്ത് പറഞ്ഞ് പ്രവര്ത്തകര്‍ കൊലവിളി മുഴക്കിയത്.

Advertising
Advertising

Full View

പ്രദേശത്തെ ഒരു പ്രാദേശിക സി.പി.എം നേതാവിനെ ഷുഹൈബിന്റെ നേതൃത്വത്തിലുളള കോണ്ഗ്രസ് പ്രവര്‍ത്തകര്‍ മര്ദ്ദിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു സി.പി.എമ്മിന്റെ പ്രതിഷേധ പരിപാടി. ഈ കേസില്‍ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത ഷുഹൈബ് ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയതിന് പിന്നാലെയാണ് കൊല ചെയ്യപ്പെട്ടത്. അതുകൊണ്ട് തന്നെ കൊലവിളിയുടെ ദൃശ്യങ്ങള്‍ സി.പി.എമ്മിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. തല കൊയ്യുന്ന ചുവപ്പ് ഭീകരതയാണ് കണ്ണൂരില്‍ സി.പി.എം നടപ്പിലാക്കുന്നതെന്നതിന്റെു ഉദാഹരണമാണ് ഈ കൊലപാതകമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.

എന്നാല്‍ കൊലപാതകത്തില്‍ പാര്ട്ടിക്ക് പങ്കില്ലന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജന്‍ പറഞ്ഞു. യഥാര്ത്ഥ കൊലപാതകികളെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറകണമെന്നാവശ്യപ്പെട്ട് നാളെ 10മണി മുതല്‍ 24 മണിക്കൂര്‍ കണ്ണൂരില്‍ ഉപവാസ സമരം നടത്തുമെന്ന് ഡി.സി.സി പ്രസിഡണ്ട് സതീശന്‍ പാച്ചേനി പറഞ്ഞു.

Tags:    

Similar News