ചെങ്ങന്നൂരില്‍ ബിജെപിക്കെതിരെ വിദേശഫണ്ട് ആരോപണം

Update: 2018-06-03 08:44 GMT
ചെങ്ങന്നൂരില്‍ ബിജെപിക്കെതിരെ വിദേശഫണ്ട് ആരോപണം

ബിജെപിയ്ക്ക് വോട്ടു ചെയ്യണമെന്നാവശ്യപ്പെട്ട് ക്യാപ്റ്റൻ കെ എ പിള്ളയുടെ നേതൃത്വത്തില്‍ ചെങ്ങന്നൂർ മണ്ഡലത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളെ തെരഞ്ഞു പിടിച്ച് വൻതുക വിതരണം ചെയ്യുന്നുവെന്നാണ് സി പി എമ്മിന്റെ ആരോപണം.

ചെങ്ങന്നൂരില്‍ വോട്ടര്‍മാരെ സ്വാധീനിക്കാനായി ബിജെപി വിദേശ ഫണ്ടെത്തിച്ച് മണ്ഡലത്തില്‍ വിതരണം ചെയ്യുന്നുവെന്ന പരാതിയുമായി സി പി എം. സിംഗപ്പൂർ ചേമ്പർ ഓഫ് മാരിടൈം ആർബിട്രേഷൻ അംഗവും ബിജെപി എക്സ് സർവീസ് മെൻ സെല്ലിന്റെ കോ കൺവീനറുമായ ക്യാപ്റ്റൻ കെ എ പിള്ളയ്‌ക്കെതിരെ സി പി എം നിയോജക മണ്ഡലം സെക്രട്ടറി എം എച്ച് റഷീദ് പൊലീസില്‍ പരാതി നല്‍കി. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നല്‍കിയ പരാതി അന്വേഷിച്ച് വസ്തുത പുറത്തു കൊണ്ടു വരട്ടെയെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു.

Advertising
Advertising

Full View

ബി ജെ പിയ്ക്ക് വോട്ടു ചെയ്യണമെന്നാവശ്യപ്പെട്ട് ക്യാപ്റ്റൻ കെ എ പിള്ളയുടെ നേതൃത്വത്തില്‍ ചെങ്ങന്നൂർ മണ്ഡലത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളെ തെരഞ്ഞു പിടിച്ച് വൻതുക വിതരണം ചെയ്യുന്നുവെന്നാണ് സി പി എമ്മിന്റെ ആരോപണം. ചെങ്ങന്നൂർ നഗരസഭാ പരിധിയിലെ 49-ാം ബൂത്ത് ഉൾപ്പെടുന്ന അങ്ങാടിക്കാമലയിൽ തിങ്കളാഴ്ച രാവിലെ മുതലാണ് പണം വിതരണം ആരംഭിച്ചതെന്നും മൂന്ന് കോളനികൾ ഉൾപ്പെടുന്ന പ്രദേശത്തെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ സ്ത്രീകൾ, കുട്ടികൾ, ചെറുപ്പക്കാർ എന്നിവർക്കാണ് പണം നൽകിയതെന്നും സി പി എം നേതാക്കള്‍ പറയുന്നു. പരാതി പൊലീസ് അന്വേഷിക്കട്ടെയെന്ന് കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു.

വീടുകളിലെത്തിയ സംഘം നൽകിയ വിസിറ്റിങ് കാർഡിലെ ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ട് നടത്തിയ ഫോണ്‍ സംഭാഷണവും വിദേശഫണ്ട് ആരോപണത്തിന് പിന്‍ബലമായി സി പി എം പുറത്തു വിട്ടിട്ടുണ്ട്.

Tags:    

Similar News