ഒപി ജയ്ഷയുടെ പരാതി ഗൗരവമായി അന്വേഷിക്കണമെന്ന് രമേശ് ചെന്നിത്തല

Update: 2018-06-04 23:18 GMT
ഒപി ജയ്ഷയുടെ പരാതി ഗൗരവമായി അന്വേഷിക്കണമെന്ന് രമേശ് ചെന്നിത്തല

ഇക്കാര്യം കാണിച്ച രമേശ് ചെന്നിത്തല കേന്ദ്ര കായികമന്ത്രി വിജയ് ഗോവലിന് കത്തയച്ചു.

ഒളിമ്പിക്‌സില്‍ മാരത്തണ്‍ മത്സരത്തിനിടെ തനിക്ക് വെള്ളം നല്‍കിയില്ലെന്ന കായികതാരം ഒ പി ജയ്ഷയുടെ പരാതി ഗൗരവമായി അന്വേഷിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യം കാണിച്ച രമേശ് ചെന്നിത്തല കേന്ദ്ര കായികമന്ത്രി വിജയ് ഗോവലിന് കത്തയച്ചു. സംഭത്തില്‍ ജയ്ഷക്കെതരായ അത്‌ലറ്റിക് ഫെഡറേഷന്റെ ആരോപണം അംഗീകരിക്കാന്‍ കഴിയില്ലെന്നും ചെന്നിത്തല കത്തില്‍ ചൂണ്ടിക്കാട്ടി.

Tags:    

Similar News