ലൈംഗിക പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ വിവരങ്ങള്‍ നിയമ വൈബ് സൈറ്റില്‍ തുടരുന്നു

Update: 2018-06-04 16:22 GMT
Editor : Subin
ലൈംഗിക പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ വിവരങ്ങള്‍ നിയമ വൈബ് സൈറ്റില്‍ തുടരുന്നു

ഇത് നീക്കണമെന്ന് ഹൈക്കോടതിയുടെ നാല് ഉത്തരവുകളുണ്ടായിട്ടും വെബ് സൈറ്റില്‍ നിന്നും വിവരങ്ങള്‍ നീക്കിയില്ലെന്ന് പീഡനത്തിനിരയായ യുവതി പരാതിപ്പെടുന്നു.

Full View

ഹൈക്കോടതി ഉത്തരവുകളിലൂടെ ആവശ്യപ്പെട്ടിട്ടും ലൈംഗിക പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ വിവരങ്ങള്‍ നിയമ വൈബ് സൈറ്റില്‍ തുടരുന്നു. ഇന്ത്യന്‍ കാനൂണ്‍ എന്ന സൈറ്റാണ് പേരും അഡ്രസും അടങ്ങുന്ന വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്. ഇത് നീക്കണമെന്ന് ഹൈക്കോടതിയുടെ നാല് ഉത്തരവുകളുണ്ടായിട്ടും വെബ് സൈറ്റില്‍ നിന്നും വിവരങ്ങള്‍ നീക്കിയില്ലെന്ന് പീഡനത്തിനിരയായ യുവതി പരാതിപ്പെടുന്നു.

Advertising
Advertising

ലൈംഗിക പീഡനത്തിനിരയായ കേസില്‍ പോലിസ് അന്വേഷണം നടത്തുന്നില്ലെന്ന ചൂണ്ടികാണിച്ചാണ് യുവതി ഹൈക്കോടതിയില്‍ എത്തിയത്. കേസന്വേഷണം വേഗത്തിലാക്കണമന്ന് പൊലീസിന് നിര്‍ദ്ദേശം നില്‍കി. ഈ ഉത്തരവ് പരാതിക്കാരിയെ തിരിച്ചറിയുന്ന തരത്തിലാണ് പ്രമുഖ നിയമ വെബ്‌സൈറ്റായ ഇന്ത്യന്‍ കാനൂണ്‍ പ്രസിദ്ധീകരിച്ചത്. ഇതോടെ യുവതിയുടെ ജോലി സാധ്യതകളടക്കം മുടങ്ങി. കേസിന്റെ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ നിന്ന് നീക്കുന്നതുവരെ നിയമ പോരാട്ടം തുടരുമെന്ന് യുവതി പറയുന്നു.

അഭിഭാഷകരുടെ സഹായമില്ലാതെ സ്വന്തം നിലയിലാണ് യുവതി കോടതിയില്‍ കേസ് വാദിക്കുന്നത്. സംഭവത്തെ കുറിച്ചറിഞ്ഞ ചില വനിതാ അഭിഭാഷകര്‍ ചേര്‍ന്ന് ചീഫ് ജസ്റ്റിസിന് നിവേദനം നല്‍കാനൊരുങ്ങുകയാണ്.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News