അഭിമാനിക്കുന്നു..പൊരുതി നിന്ന പെണ്‍കുട്ടിയെക്കുറിച്ച്

Update: 2018-06-04 08:44 GMT
Editor : Jaisy
അഭിമാനിക്കുന്നു..പൊരുതി നിന്ന പെണ്‍കുട്ടിയെക്കുറിച്ച്

കേരള പൊലീസിനെ കുറിച്ചും അഭിമാനിക്കുന്നതായി ശാരദക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു

ആക്രമണത്തിനിരയായ നടിയെക്കുറിച്ച് അഭിമാനിക്കുന്നതായ എഴുത്തുകാരി എസ്.ശാരദക്കുട്ടി. എല്ലാ സമ്മർദ്ദങ്ങളെയും അതിജീവിച്ചു് അവൾക്കൊപ്പം നിന്ന ഇടതുപക്ഷ സർക്കാരിനെ കുറിച്ച്. കേരള പൊലീസിനെ കുറിച്ച് അഭിമാനിക്കുന്നതായി ശാരദക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്

അഭിമാനിക്കുന്നു.പൊരുതി നിന്ന പെൺകുട്ടിയെകുറിച്ച്. എല്ലാ സമ്മർദ്ദങ്ങളെയും അതിജീവിച്ചു് അവൾക്കൊപ്പം നിന്ന ഇടതുപക്ഷ സർക്കാരിനെ കുറിച്ച്. കേരള പൊലീസിനെ കുറിച്ച്. എല്ലാ പിന്തുണയും നൽകിയ പൊതുസമൂഹത്തെ കുറിച്ച്.വിടാതെ പിന്തുടർന്ന സോഷ്യൽ മീഡിയയെ കുറിച്ച്. വിവേകം കൈവിടാതെ ഇടപെട്ട മറ്റു മാധ്യമങ്ങളെ കുറിച്ച്...ജാഗ്രത ഉള്ളവരായിരിക്കാൻ ശ്രദ്ധിച്ച മനുഷ്യസ്നേഹികളെ കുറിച്ച്...ഇത് ഒരു കൂട്ടായ വിജയം. തല ഉയർത്തി നിൽക്കാൻ സ്ത്രീകൾക്ക് അവസരം ഉണ്ടാക്കിയ തീരുമാനം.

എസ്. ശാരദക്കുട്ടി

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News