ലാവലിന്‍ കേസ്: ഹര്‍ജികള്‍ ആറാഴ്ച കഴിഞ്ഞ് പരിഗണിക്കും

Update: 2018-06-04 23:11 GMT
Editor : Muhsina
ലാവലിന്‍ കേസ്: ഹര്‍ജികള്‍ ആറാഴ്ച കഴിഞ്ഞ് പരിഗണിക്കും

എസ് എന്‍ സി ലാവലിന്‍ കേസില്‍ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീംകോടതി ആറാഴ്ചത്തേയ്ക്ക് മാറ്റിവെച്ചു. കേസില്‍ വിചാരണ നേരിടണമെന്ന് ഹൈക്കോടതി ഉത്തരവിട്ട..

എസ് എന്‍ സി ലാവലിന്‍ കേസില്‍ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീംകോടതി ആറാഴ്ചത്തേയ്ക്ക് മാറ്റിവെച്ചു. കേസില്‍ വിചാരണ നേരിടണമെന്ന് ഹൈക്കോടതി ഉത്തരവിട്ട ആര്‍ ശിവദാസന്‍, കസ്തൂരിരംഗ അയ്യര്‍ തുടങ്ങിയവരുടെ ഹരജികള്‍ പരിഗണിക്കുന്നതാണ് മാറ്റിവെച്ചത്. ഹൈക്കോടതി വിധി ചോദ്യംചെയ്ത് സിബിഐയും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ടെന്ന് ശിവദാസനുവേണ്ടി ഹാജരായ മുകള്‍ റോത്തഗി കോടതിയെ അറിയിച്ചു. കേസില്‍ ഇന്ന് സിബിഐ അഭിഭാഷകന്‍ ഹാജരായില്ല. എല്ലാ ഹര്‍ജികളും ആറാഴ്ചയ്ക്ക് ശേഷം ഒരുമിച്ച് പരിഗണിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News