ബസ് സമരം നേരിടാന്‍ സര്‍ക്കാര്‍ കടുത്ത നടപടികളിലേക്ക്

Update: 2018-06-04 19:45 GMT
Editor : admin | admin : admin
ബസ് സമരം നേരിടാന്‍ സര്‍ക്കാര്‍ കടുത്ത നടപടികളിലേക്ക്

പെര്‍മിറ്റ് റദ്ദാക്കാതിരിക്കാന്‍ കാരണം ബോധിപിക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കും. നിര്‍ദ്ദേശം ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ആര്‍ടിഒമാര്‍ക്ക് നല്‍കി.

സ്വകാര്യ ബസ് സമരം നേരിടാന്‍ സര്‍ക്കാര്‍ കടുത്ത നടപടികളിലേക്ക്. പെര്‍മിറ്റ് റദ്ദാക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കണമെ ന്നാവശ്യപ്പെട്ട് സ്വകാര്യ ബസുടമകള്‍ക്ക് ട്രാന്‍സ്പോര്‍ട് കമ്മിഷണര്‍ നോട്ടീസ് നല്‍കി. സമരം തുടരുന്നവരുടെ പെര്‍മിറ്റ് റദ്ദാക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചാര്‍ജ് വര്‍ധനയാവശ്യപ്പെട്ടുള്ള സ്വകാര്യ ബസുടമകളുടെ സമരത്തിന് വഴങ്ങേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന നിരക്കില്‍ സര്‍വീസ് നടത്തുമെന്ന് അംഗീകരിക്കുന്നവര്‍ക്കാണ് പെര്‍മിറ്റ് അനുവദിക്കുന്നത്. ഇതിന് വിരുദ്ധമായി നോട്ടീസ് പോലും നല്‍കാതെ സമരം ചെയ്യുന്നവരുടെ പെര്‍മിറ്റ് റദ്ദാക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ട്. ഇതനുസരിച്ചാണ് ട്രാന്‍സ്പോര്‍ട് കമ്മിഷണര്‍ സമരം ചെയ്യുന്ന ബസുടമകള്‍ക്ക് നോട്ടീസ് നല്‍കിയത്.

Advertising
Advertising

Full View

പെര്‍മിറ്റ് റദ്ദാക്കാതിരിക്കാന്‍ അടിയന്തരമായി കാരണം ബോധിക്കണമെന്ന് കാട്ടിയാണ് നോട്ടീസ്. അതാത് ആര്‍ ടി ഒകള്‍ വഴിയാണ് നോട്ടീസ് അയക്കുന്നത്. ബസുടമകളെ സമ്മര്‍ദ്ദത്തിലാക്കി സമരത്തില്‍ നിന്ന് പിന്തിരിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കം ഫലം ചെയ്ത് തുടങ്ങിയിട്ടുണ്ട്. തിരുവനന്തപുരത്ത് സിറ്റി ബസുകള്‍ ചിലത് സര്‍വീസ് നടത്തിത്തുടങ്ങി. എന്നാല്‍ ഗ്രാമപ്രദേശങ്ങളില്‍ സ്വകാര്യബസുകള്‍ നിരത്തിലിറങ്ങിയില്ല. സമരം തുടരേണ്ടതില്ലെന്ന അഭിപ്രായവും ഒരുവിഭാഗം ബസുടമകള്‍ക്കുണ്ട്. സ്വകാര്യ ബസ്‌ സമരത്തിന്‌ എതിരായ ഹരജികൾ ഹൈക്കോടതി നാളത്തേക്ക് മാറ്റി. സർവീസ് മുടക്കുന്നത് പെർമിറ്റ്‌ ചട്ട ലംഘന മാണെന്ന് ചൂണ്ടിക്കാട്ടി ബസ്‌ ഉടമകൾക്ക് നോട്ടീസ് നല്കുമെന്ന് ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്.

Tags:    

Writer - admin

contributor

Editor - admin

contributor

admin - admin

contributor

Similar News