സംഘടനാ പ്രവര്‍ത്തനം ജോലി ചെയ്യാതിരിക്കാനുള്ള മറയാക്കരുത്; സംഘടനാ രേഖ ചര്‍ച്ചയ്ക്ക്

Update: 2018-06-04 23:07 GMT
Editor : admin
സംഘടനാ പ്രവര്‍ത്തനം ജോലി ചെയ്യാതിരിക്കാനുള്ള മറയാക്കരുത്; സംഘടനാ രേഖ ചര്‍ച്ചയ്ക്ക്

സംഘടനാ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നഷ്ടപ്പെടുന്ന സമയം കൂടുതല്‍ ജോലിയെടുത്ത് നികത്തണം

Full View

സിവില്‍ സര്‍വീസിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുകയും അഴിമതിമുക്തമാക്കുകയും ചെയ്യുക എന്നതാണ് കേരള എന്‍ജിഒ യൂണിയന്‍ സംസ്ഥാന സമ്മേളനത്തിലെ പ്രധാന ചര്‍ച്ച. സംഘടന പ്രവര്‍ത്തനം ജോലി ചെയ്യാതിരിക്കാനുള്ള മറയാക്കരുത് എന്ന സംഘടനാ രേഖയും ചര്‍ച്ചയാകും. പങ്കാളിത്ത പെന്‍ഷന്‍ പുനപരിശോധിക്കുമെന്ന എല്‍ഡിഎഫിന്റെ വാഗ്ദാനം ഉടന്‍ നിറവേറ്റണമെന്നും സമ്മേളനത്തില്‍ ആവശ്യമുയരും.

സംഘടനാ പ്രവര്‍ത്തനം സ്വന്തം ജോലി ചെയ്യാതിരിക്കാനുള്ള മറയാക്കരുത്. സംഘടനാ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നഷ്ടപ്പെടുന്ന സമയം കൂടുതല്‍ ജോലിയെടുത്ത് നികത്തണം. സ്വന്തം സ്ഥാപനത്തില്‍ അഴിമതിയുണ്ടായാല്‍ പോലും ജാഗ്രത പുലര്‍ത്തുകയും പ്രതികരിക്കുകയും വേണം. ചട്ടങ്ങളെക്കുറിച്ച് അറിവില്ലെന്ന കാരണത്താല്‍ ഫയലുകള്‍ വെച്ച് താമസിപ്പിക്കരുത്. അനാവശ്യമായ കാരണങ്ങളുണ്ടാക്കി സേവനം വൈകിപ്പിക്കുന്ന പ്രവണത ഒഴിവാക്കണം എന്നിങ്ങനെ സുപ്രധാന നിര്‍ദേശങ്ങള്‍ അടങ്ങിയതായിരുന്നു 2013 ലെ എന്‍ജിഒ യൂണിയന്റെ നയരേഖ. എന്നാല്‍ ഇത് എത്രമാത്രം പ്രായോഗികമാക്കാന്‍ കഴിഞ്ഞെന്ന വിലയിരുത്തലാകും മലപ്പുറത്ത് നടക്കുന്ന സമ്മേളനത്തിലെ പ്രധാന ചര്‍ച്ച. നിരന്തര ചര്‍ച്ചകളുടെ ഫലമായി ഒരു വിഭാഗം ജീവനക്കാരിലെങ്കിലും മാറ്റമുണ്ടാക്കാന്‍ സാധിച്ചുവെന്നാണ് യൂണിയന്‍ നേതാക്കളുടെ പ്രതികരണം.

Advertising
Advertising

ജീവനക്കാരെ വിശ്വാസത്തിലെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും സംഘടനാ നേതൃത്വം ആവശ്യപ്പെടുന്നു. അതേസമയം പുതിയതായി സര്‍വീസിലെത്തുന്നവ‍ര്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കിയ യുഡിഎഫ് സര്‍ക്കാരിന്റെ തീരുമാനം റദ്ദാക്കണമെന്നും സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ പുനസ്ഥാപിക്കണമെന്നും ആവശ്യമുയരും. ഇക്കാര്യത്തില്‍ സമ്മേളത്തില്‍ പങ്കെടുക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനമുണ്ടാകുമെന്നാണ് എന്‍ജിഒ യൂണിയന്റെ പ്രതീക്ഷ. ഇതിനായി യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ജീവനക്കാര്‍ അനിശ്ചിതകാല സമരം നടത്തിയിരുന്നു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News