കോഴിക്കോട് ജില്ലാ പഞ്ചായത്ത്; പ്രസിഡന്റ് സ്ഥാനം പങ്കിട്ടെടുക്കാൻ കോൺഗ്രസും ലീഗും തമ്മിൽ ധാരണ

ആദ്യ രണ്ടര വർഷം കോണ്‍ഗ്രസും പിന്നീടുള്ള രണ്ടരവർഷം മുസ് ലിം ലീഗ് എന്നതാണ് ധാരണ

Update: 2025-12-17 02:56 GMT

കോഴിക്കോട്: കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പങ്കിട്ടെടുക്കാന്‍ കോൺഗ്രസ് ലീഗ് പാർട്ടികള്‍ തമ്മില്‍ ധാരണ. ആദ്യ രണ്ടര വർഷം കോണ്‍ഗ്രസും പിന്നീടുള്ള രണ്ടരവർഷം മുസ് ലിം ലീഗ് എന്നതാണ് ധാരണ. കോണ്‍ഗ്രസ് നോമിനി പ്രസിഡന്റാകുന്ന സമയത്ത് ലീഗ് പ്രതിനിധി വൈസ് പ്രസിഡന്റാകും. രണ്ടാം പകുതിയില്‍ തിരിച്ചും പ്രസിഡന്റ് വൈസ് പ്രസിഡറുമാരാകും. കോർപറേഷനില്‍ പ്രതിപക്ഷ നേതൃസ്ഥാനം മുസ്ലിം ലീഗ് വഹിക്കാനും ധാരണയായിട്ടുണ്ട്. 

കോഴിക്കോട് പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോർപറേഷനിലും കോൺഗ്രസും ലീഗും ഒരുപോലെ ശക്തമായ മത്സരമാണ് കാഴ്ചവെച്ചത്. ഭരണ സ്ഥാനങ്ങൾ ഏറ്റെടുക്കുന്ന കാര്യത്തിൽ തർക്കങ്ങളില്ലാതെ മുന്നോട്ടുപോകണം എന്നാണ് യുഡിഎഫിനുള്ളിലുള്ള ധാരണ. ഇതിന് വേണ്ടി യുഡിഎഫ് നേതൃയോഗം ഇന്നലെ ചേർന്നിരുന്നു. ഈ യോഗത്തിലാണ് കോഴിക്കോട് ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനം പങ്കിട്ടെടുക്കാൻ ധാരണയായത്. 

Advertising
Advertising

ചരിത്രത്തിൽ ആദ്യമായിട്ടാണ് കോൺഗ്രസ് ജില്ലാ പഞ്ചായത്ത് ഭരണം യുഡിഎഫിന് ലഭിക്കുന്നത്. എന്നാൽ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ആളുകളുടെ കാര്യത്തിൽ ധാരണയായിട്ടില്ല. വിശദമായ ചർച്ചക്ക് ശേഷമായിരിക്കും അത് തീരുമാനിക്കുക. വനിതാ സംവരണമുള്ള ജില്ലാ പഞ്ചായത്ത് കൂടിയാണ് കോഴിക്കോട്. കോൺഗ്രസിന്റെ മില്ലി മോഹനനാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മുൻഗണന ഉള്ളതെങ്കിലും ഷീബ ഉൾപ്പെടെയുള്ള നേതാക്കളും പരിഗണനയിലുണ്ട്. 

Full View


Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

Editor - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

By - Web Desk

contributor

Similar News