സിപിഎം വയനാട് ജില്ലാ സെക്രട്ടറി സി.ഭാസ്കരന്‍ അന്തരിച്ചു

Update: 2018-06-05 14:28 GMT
സിപിഎം വയനാട് ജില്ലാ സെക്രട്ടറി സി.ഭാസ്കരന്‍ അന്തരിച്ചു

കരള്‍സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞ ഒരാഴ്ചയിലധികമായി ചികിത്സയിലായിരുന്നു

സിപിഎം വയനാട് ജില്ലാ സെക്രട്ടറി സി.ഭാസ്കരന്‍ അന്തരിച്ചു. 66 വയസ്സായിരുന്നു. കരള്‍സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞ ഒരാഴ്ചയിലധികമായി ചികിത്സയിലായിരുന്നു. മൃതദേഹം 12 മണിയോടെ സിപിഎം ജില്ലാകമ്മിറ്റി ഓഫീസിലും രണ്ട് മണിയോടെ നഗരസഭാ ഹാളിലും പൊതുദര്‍ശനത്തിന് വെക്കും. വൈകിട്ട് അഞ്ച് മണിക്ക് ബത്തേരിയിലെ വീട്ടുവളപ്പിലായിരിക്കും സംസ്കാരം.

Tags:    

Similar News