കാടകൃഷിയിലെ കോഴിക്കോടന്‍ മാതൃക

Update: 2018-06-05 14:53 GMT
Editor : admin | admin : admin
കാടകൃഷിയിലെ കോഴിക്കോടന്‍ മാതൃക

ഇരുപത്തിയാറ് വയസ്സിനുളളിലാണ് ഷമീറിന്റെ ഈ വിജയക്കൊയ്ത്ത്.

Full View

കാടകൃഷിയിലെ കോഴിക്കോടന്‍ മാതൃകയാണ് മുക്കം സ്വദേശി പാറമ്മല്‍ ഷമീര്‍. പ്രതിവാരം നാല്പതിനായിരത്തിലധികം കാടക്കുഞ്ഞുങ്ങളെയാണ് ഷമീറിന്റെ ഉടമസ്ഥതയിലുളള എസ് പി എ ഹാച്ചറീസില്‍ ഉല്പാദിപ്പിക്കുന്നത്. ഇരുപത്തിയാറ് വയസ്സിനുളളിലാണ് ഷമീറിന്റെ ഈ വിജയക്കൊയ്ത്ത്.

ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഇരുപത്തിയഞ്ച് കോഴിക്കുഞ്ഞുങ്ങളുമായാണ് ഷമീറിന്റെ തുടക്കം. കോഴിയേക്കാള്‍ വിപണിസാധ്യത കാടയ്ക്കാണെന്ന് മനസ്സിലാക്കി പത്ത് വര്‍ഷം മുന്‍പ് കാടകൃഷി ആരംഭിച്ചു. 50 കാടകളെ സമീപത്തെ ഫാമില്‍ നിന്ന് വാങ്ങി തുടക്കമിട്ടു. കാടക്കുഞ്ഞുങ്ങളെ വിരിയിച്ചെടുക്കാന്‍ സ്വന്തമായി ഇന്‍ക്യുബേറ്ററും നിര്‍മ്മിച്ചു. കാടകുഞ്ഞുങ്ങളെ കിട്ടാതായപ്പോഴാണ് ഇന്‍ക്യുബേറ്റര്‍ നിര്‍മ്മിച്ചത്. പരീക്ഷണം വിജയിച്ചതോടെ എണ്ണായിരം മുട്ടകള്‍ വിരിയിക്കാവുന്ന ഇന്‍ക്യുബേറ്റര്‍ നിര്‍മിച്ചു. കോഴിക്കോട് നിന്നും സമീപ ജില്ലകളിലേക്കും വിപണി വ്യാപിച്ചു. ആവശ്യക്കാര്‍ കൂടിയപ്പോള്‍ ഹൈദരാബാദില്‍ നിന്നും കൂടുതല്‍ യന്ത്രങ്ങളെത്തിച്ച് ഉല്‍പാദനം വര്‍ധിപ്പിച്ചു. ഇന്ന് ഓരോ ആഴ്ചയും നാല്പതിനായിരത്തിലധികം കാടക്കുഞ്ഞുങ്ങളെ ഇവിടെ വിരിയിച്ചെടുക്കുന്നു.

Advertising
Advertising

മുട്ടക്കാടകളെ കൂടാതെ ഇറച്ചിക്കാവശ്യമായ കാടയും കോഴിയും ഉല്‍പാദിപ്പിക്കുന്നു. രണ്ടേക്കറില്‍ വ്യാപിച്ചുകിടക്കുന്നതാണ് ഫാമും ഹാച്ചറിയും അടങ്ങുന്ന പ്രധാന യൂണിറ്റ്. ചെറുതും വലുതുമായി ഇരുപത് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നു. കേരളത്തിലുടനീളം ഷമീറിന് ഉപഭോക്താക്കളുണ്ട്. വിപണിയെ അറിഞ്ഞ് പ്രവര്‍ത്തിച്ചുവെന്നതാണ് ഷമീറിന്റെ വിജയം.

ഹാച്ചറിയോടൊപ്പം കാടത്തീറ്റ ഫാക്ടറിയും സ്വന്തമായുണ്ട്. പ്രതിദിനം 10000 കിലോഗ്രാം കാടത്തീറ്റ ഉല്‍പാദിപ്പിക്കുകയും ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കുകയും ചെയ്യുന്നു. കാട ഉല്‍പാദനം വര്‍ധിപ്പിക്കുക, കാട ബ്രോസ്റ്റ് വില്‍പനക്കായി പ്രത്യേക ഔട്ട് ലെറ്റുകള്‍ എന്നിവയാണ് ഭാവിപദ്ധതികള്‍.

ഈ മേഖലയിലേക്ക് കടന്നുവരാനാഗ്രഹിക്കുന്ന സംരംഭകര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കാനും ഷമീര്‍ തയ്യാറാണ്.

Tags:    

Writer - admin

contributor

Editor - admin

contributor

admin - admin

contributor

Similar News