ഗെയില്‍ സമരം സംഘര്‍ഷഭരിതമാക്കിയത് തീവ്രസംഘടനകള്‍, നടന്നത് സ്റ്റേഷന്‍ ആക്രമണം: പൊലീസ്

Update: 2018-06-05 21:57 GMT
Editor : Sithara
ഗെയില്‍ സമരം സംഘര്‍ഷഭരിതമാക്കിയത് തീവ്രസംഘടനകള്‍, നടന്നത് സ്റ്റേഷന്‍ ആക്രമണം: പൊലീസ്
Advertising

ഗെയില്‍ വിരുദ്ധ സമരത്തിലെ അക്രമത്തിന് പിന്നില്‍ തീവ്ര നിലപാടുള്ള സംഘടനകളാണെന്ന് പൊലീസ് റിപ്പോര്‍ട്ട്.

ഗെയില്‍ വിരുദ്ധ സമരത്തിലെ അക്രമത്തിന് പിന്നില്‍ തീവ്ര നിലപാടുള്ള സംഘടനകളാണെന്ന് പൊലീസ് റിപ്പോര്‍ട്ട്. മലപ്പുറം ജില്ലയില്‍ നിന്നെത്തിയവരും സംഘര്‍ഷത്തില്‍ പങ്കെടുത്തെന്ന് റൂറല്‍ എസ്‍പി ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ സമരം തകര്‍ക്കാനായാണ് പൊലീസ് വ്യാജ ആരോപണം ഉന്നയിക്കുന്നതെന്ന് സമര സമിതി കുറ്റപ്പെടുത്തി.

Full View

എരഞ്ഞിമാവിലെ ഗെയില്‍ വിരുദ്ധ സമരം സംഘര്‍ഷത്തിലേക്ക് നീങ്ങാനുള്ള കാരണം സംബന്ധിച്ച പോലീസ് റിപ്പോര്‍ട്ടിലാണ് തീവ്ര നിലപാടുള്ള സംഘടനകളാണ് പിന്നിലെന്ന കുറ്റപ്പെത്തലുള്ളത്. മലപ്പുറം കീഴുപറമ്പില്‍ നിന്നെത്തിയവര്‍ നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ചാണ് സംഘര്‍ഷത്തിന് വഴി ഒരുക്കിയത്. എന്നാല്‍ അക്രമമുണ്ടായപ്പോള്‍ ഇവര്‍ രക്ഷപ്പെടുകയും നാട്ടുകാര്‍ പൊലീസ് പിടിയിലാവുകയും ചെയ്തായി റൂറല്‍ എസ്പിയുടെ റിപ്പോര്‍ട്ടില്‍‌ വിശദീകരിക്കുന്നു. ആളുകളെ ഭയവിഹ്വലരാക്കി തെറ്റിദ്ധാരണ പരത്തുകയാണ് ഇവരുടെ ലക്ഷ്യം. പോലീസ് സ്റ്റേഷന്‍ അക്രമിക്കുകയാരുന്നുവെന്നും ഡിജിപിക്ക് കൈമാറിയ റിപ്പോര്‍ട്ടിലുണ്ട്.

എന്നാല്‍ സമരം തകര്‍ക്കാന്‍ പോലീസ് ആസൂത്രിത ശ്രമം നടത്തിയതായി സമര സമിതി ആരോപിച്ചു. ഇന്നലെ രാത്രി പ്രകോപനമില്ലാതെയാണ് പോലീസ് മര്‍ദ്ദിച്ചതെന്നും സമര സമിതി വിശദീകരിച്ചു. ജനകീയ സമരങ്ങളെ കുറിച്ചുള്ള പൊലീസ് റിപ്പോര്‍ട്ടുകളിലെ പതിവ് രീതി തന്നെയാണ് തീവ്രവാദ ആരോപണമെന്ന വിമര്‍ശവും ഉയര്‍ന്നിട്ടുണ്ട്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News