കെ പി അനില്‍ കുമാര്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് പ്രചരണത്തിന്റെ മുഖ്യ സംഘാടകന്‍

Update: 2018-06-05 10:17 GMT
Editor : admin
കെ പി അനില്‍ കുമാര്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് പ്രചരണത്തിന്റെ മുഖ്യ സംഘാടകന്‍

കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെച്ചൊല്ലി യു ഡി എഫിലുണ്ടായ പ്രശ്നങ്ങള്‍ അവസാനിക്കുന്നു

കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെച്ചൊല്ലി യു ഡി എഫിലുണ്ടായ പ്രശ്നങ്ങള്‍ അവസാനിക്കുന്നു. സ്ഥാനാര്‍ത്ഥിത്വം ലഭിക്കാത്തതിനെത്തുടര്‍ന്ന് പ്രതിഷേധം ഉയര്‍ത്തിയ കെ പി സി സി ജനറല്‍ സെക്രട്ടറി കെ പി അനില്‍ കുമാറിനെ സംസ്ഥാനത്തെ കോണ്‍ഗ്രസ് പ്രചരണത്തിന്റെ മുഖ്യ സംഘാടകനാക്കി നിയമിച്ചാണ് പ്രശ്ന പരിഹാരം. കെ പി അനില്‍ കുമാറിനെ അനുകൂലിച്ച് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടു നിന്ന ഒരു വിഭാഗം പ്രവര്‍ത്തകര്‍ ഇതോടെ യു ഡി എഫ് സ്ഥാനാര്‍ത്ഥി എന്‍ സുബ്രമണ്യന് വേണ്ടി മണ്ഡലത്തില്‍ സജീവമായി

Advertising
Advertising

യു ഡി എഫ് സ്ഥാനാര്‍ത്ഥി എന്‍ സുബ്രമണ്യനെതിരെ ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിലപാടെടുത്തതോടെ കൊയിലാണ്ടിയില്‍ യു ഡി എഫിന് പ്രചരണ രംഗത്ത് കാര്യമായി മുന്നേറാനായിരുന്നില്ല. മാറി നിന്ന പ്രവര്‍ത്തകരും സജീവമായതോടെ ഒരു കൈ നോക്കാന്‍ തന്നെയാണ് കൊയിലാണ്ടിയില്‍ യു ഡി എഫിന്റെ തീരുമാനം യു ഡി എഫിന് നല്ല വേരോട്ടമുള്ള കൊയിലാണ്ടിയില്‍ പലപ്പോഴും പരാജയപ്പെടുന്നതിന്റെ കാരണം പാളയത്തിലെ പട തന്നെയാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. ഒറ്റക്കെട്ടായി പ്രവര്‍ത്തകര്‍ രംഗത്തെത്തിയത് കൊയിലാണ്ടിയില്‍ പ്രതീക്ഷ വര്‍ധിപ്പിച്ചതായി സ്ഥാനാര്‍ത്ഥി എന്‍ സുബ്രമണ്യന്‍ പറഞ്ഞു.

ദേശീയ നേതാക്കളുള്‍പ്പെടെയുള്ളവരുടെ പ്രചരണ യോഗങ്ങളുടെ സംഘാടകനാക്കി കെ പി അനില്‍കുമാറിനെ അനുനയിപ്പിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം. കെ പി സി സി പ്രസിഡണ്ട് വി എം സുധീരന്റെ കൊയിലാണ്ടിയിലെ പ്രചരണ വേദിയില്‍ കെ പി അനില്‍കുമാറും ഉണ്ടാവുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News