വിരമിക്കലിന് ശേഷം സർക്കാറിൽ നിന്ന് ഒരാനുകൂല്യവും പ്രതീക്ഷിക്കുന്നില്ലെന്ന് ജസ്റ്റിസ് കെമാൽ പാഷ

Update: 2018-06-05 01:50 GMT
വിരമിക്കലിന് ശേഷം സർക്കാറിൽ നിന്ന് ഒരാനുകൂല്യവും പ്രതീക്ഷിക്കുന്നില്ലെന്ന് ജസ്റ്റിസ് കെമാൽ പാഷ

വിരമിക്കലിന് ശേഷം സർക്കാറിൽ നിന്ന് ആനുകൂല്യങ്ങൾ പ്രതീക്ഷിച്ചിരിക്കുന്ന ജഡ്ജിമാർക്ക് സ്വതന്ത്രമായി നീതി നടപ്പാക്കാനാകില്ലെന്നും

വിരമിക്കലിന് ശേഷം സർക്കാറിൽ നിന്ന് ആനുകൂല്യങ്ങൾ പ്രതീക്ഷിച്ചിരിക്കുന്ന ജഡ്ജിമാർക്ക് സ്വതന്ത്രമായി നീതി നടപ്പാക്കാനാകില്ലെന്ന് ജസ്റ്റിസ് കെമാൽ പാഷ. ജഡ്ജിമാർ വിമർശനത്തിനതീതരല്ലെന്നും തെറ്റ് ചെയ്യുന്നവരെ വിമർശിക്കാൻ പൊതുജനങ്ങൾ മുന്നോട്ടുവരണമെന്നും കെമാൽ പാഷ കോഴിക്കോട് പറഞ്ഞു.

Full View

ജഡ്ജിമാരടക്കമുള്ള എല്ലാ ഉദ്യോഗസ്ഥരും പബ്ലിക് സെർവന്റുമാർ മാത്രമാണെന്നും അരുതാത്തത് ചെയ്താൽ വിമർശിക്കാനും നിരൂപണം നടത്താനും ആർക്കും സ്വാതന്ത്ര്യമുണ്ടെന്നും ജസ്റ്റിസ് കെമാൽ പാഷ പറഞ്ഞു. വിരമിക്കലിന് ശേഷം താൻ സർക്കാറിൽ നിന്ന് ഒരാനുകൂല്യവും പ്രതീക്ഷിക്കുന്നില്ല. അങ്ങനെ പ്രതീക്ഷിക്കുന്നവർക്ക് സ്വതന്ത്രമായി നീതി നടപ്പാക്കാനുമാവില്ല.

എഴുത്തുകാരൻ കെ പി രാമനുണ്ണി അഴീക്കോട് സ്മാരക പ്രഭാഷണം നടത്തിയ ചടങ്ങിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്കുള്ള അഴീക്കോട് സ്മാരക പുരസ്കാരങ്ങൾ ജസ്റ്റിസ് കെമാൽ പാഷ കൈമാറി. പി വി അബ്ദുൽ വഹാബ് എം പി, എം പി വീരേന്ദ്രകുമാർ, എം എൻ കാരശേരി തുടങ്ങി നിരവധി പേർ പങ്കെടുത്തു.

Tags:    

Similar News