"വീട്ടിലൊരു വിധവ, വിധവക്കൊരു ജോലി": പിണറായി സര്‍ക്കാരിനെ ട്രോളി കോണ്‍ഗ്രസ്

Update: 2018-06-05 22:22 GMT
Editor : Sithara
"വീട്ടിലൊരു വിധവ, വിധവക്കൊരു ജോലി": പിണറായി സര്‍ക്കാരിനെ ട്രോളി കോണ്‍ഗ്രസ്

കോട്ടയത്തെ ദുരഭിമാനകൊല മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ ആയുധമാക്കി കോണ്‍ഗ്രസ്

കോട്ടയത്തെ ദുരഭിമാനകൊല മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ ആയുധമാക്കി കോണ്‍ഗ്രസ്. സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചാരണമാണ് കോണ്‍ഗ്രസ് നടത്തുന്നത്.

"വീട്ടില്‍ ഒരു വിധവ പദ്ധതി വന്‍ വിജയത്തിലേക്ക്, ഗുണഭോക്താക്കള്‍ 40ലേറെ", "സര്‍ക്കാരിന്‍റെ 2ആം വാര്‍ഷികത്തില്‍ പിണറായി സര്‍ക്കാരിന്‍റെ അഭിമാന പദ്ധതി വീട്ടിലൊരു വിധവ, വിധവക്കൊരു ജോലി" എന്നിങ്ങനെ മുഖ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടുള്ള പോസ്റ്ററുകളാണ് കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുന്നത്.

Advertising
Advertising

വോട്ട് ചെയ്ത് ജയിപ്പിച്ച ജനങ്ങളില്‍ നിന്ന് രക്ഷ നേടാനാണോ ഇത്രയും സുരക്ഷയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ വിങ് ആവശ്യപ്പെടുന്നു.

"ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രിക്ക് ഇരിക്കുന്ന കസേരയില്‍ ഒരു കല്ലെടുത്ത് വെച്ച് ഇറങ്ങിപ്പോയിക്കൂടെ" എന്നത് അടക്കമുള്ള രൂക്ഷവിമര്‍ശനങ്ങളാണ് കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ വഴി ഉന്നയിക്കുന്നത്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News