എം എം അക്ബറിന് ജാമ്യം
Update: 2018-06-06 04:10 GMT
എറണാകുളം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്
എറണാകുളം പീസ് സ്കൂളില്‍ മതസ്പര്‍ധ വളര്‍ത്തുന്ന പാഠപുസ്തകം പഠിപ്പിച്ചുവെന്ന കേസില്‍ സ്കൂള്‍ ഡയറക്ടര്‍ എം എം അക്ബറിന് ജാമ്യം. പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം. ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. സമാനമായ കേസില്‍ ഇരിങ്ങാലക്കുട കോടതി റിമാന്‍റ് ചെയ്തതിനാല്‍ പുറത്തിറങ്ങാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം ലഭിക്കണം.