കൊച്ചി മെട്രോയ്ക്ക് ഒന്നാം പിറന്നാള്‍; 19ന് സൌജന്യ യാത്രയൊരുക്കി കെഎംആര്‍എല്‍

Update: 2018-06-18 04:43 GMT
Editor : Jaisy
കൊച്ചി മെട്രോയ്ക്ക് ഒന്നാം പിറന്നാള്‍; 19ന് സൌജന്യ യാത്രയൊരുക്കി കെഎംആര്‍എല്‍

ജൂൺ 17ന് ഇടപ്പള്ളി സ്റ്റേഷനിൽ കേക്ക് മുറിച്ച് ഒന്നാം പിറന്നാൾ ആഘോഷിക്കും

കൊച്ചി മെട്രോ ഒന്നാം പിറന്നാള്‍ ആഘോഷിക്കുന്ന വേളയില്‍ യാത്രക്കാര്‍ക്ക് ഞെട്ടിപ്പിക്കുന്ന സമ്മാനവുമായി കെഎംആര്‍എല്‍. ജൂണ്‍ 19ന് പൊതുജനങ്ങള്‍ക്ക് സൌജന്യയാത്രയൊരുക്കിയാണ് മെട്രോ പിറന്നാള്‍ ആഘോഷമാക്കുന്നത്. ജൂൺ 17നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആലുവയിൽ നിന്നും പാലാരിവട്ടം വരെയുള്ള മെട്രൊ ഉദ്ഘാടനം നിർവ്വഹിച്ചത്. എന്നാല്‍ പൊതു ജനങ്ങൾക്കായി മെട്രോ തുറന്നു കൊടുത്തത് ജൂൺ 19നായിരുന്നു. അതുകൊണ്ടാണ് ഈ ദിവസം സൌജന്യ യാത്ര ഒരുക്കാൻ കെ എം ആർ എൽ തീരുമാനിച്ചത്.

Advertising
Advertising



ജൂൺ 17ന് ഇടപ്പള്ളി സ്റ്റേഷനിൽ കേക്ക് മുറിച്ച് ഒന്നാം പിറന്നാൾ ആഘോഷിക്കും. മെട്രോ തുടങ്ങുന്ന സമയത്ത് 2,5000 പേരാണ് യാത്ര ചെയ്തിരുന്നത് എങ്കിൽ ഇപ്പൊഴത് 40,000 പേരായി വർധിച്ചതായി കെ എം ആർ എൽ എം ഡി മുഹമ്മദ് ഹനീഷ് പറഞ്ഞു. മറ്റൊരു പ്രധാന വരുമാന ശ്രോതസായ പരസ്യ വരുമാനവും വർധിച്ചിട്ടുണ്ട് .അടുത്ത ജൂൺ മാസത്തോടുകൂടി മെട്രോ പേട്ടയിലെത്തിക്കാനുള്ള ശ്രമാണ് നടത്തുന്നത് ഇതിനായുള്ള സ്ഥലമേറ്റെടുക്കൽ നടപടി പൂർത്തിയായതായും അദ്ദേഹം പറഞ്ഞു.

Full View
Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News