കോട്ടയം നാഗമ്പടത്ത് ആഫ്രിക്കന്‍ ഒച്ചുകള്‍ പെരുകുന്നു

നാഗമ്പടം റെയിൽവേ ഗുഡ്ഷെഡിന് സമീപ പ്രദേശങ്ങളിലാണ് ഒച്ചുകൾ പെരുകുന്നത്

Update: 2018-06-19 09:04 GMT

ജനജീവിതം ദുസ്സഹമാക്കി കോട്ടയം നാഗമ്പടത്ത് ആഫ്രിക്കന്‍ ഒച്ചുകള്‍ പെരുകുന്നു. നാഗമ്പടം റെയിൽവേ ഗുഡ്ഷെഡിന് സമീപ പ്രദേശങ്ങളിലാണ് ഒച്ചുകൾ പെരുകുന്നത്. വീടുകള്‍ക്കുള്ളിലും കൃഷിയിടങ്ങളിലും ഒച്ചുകള്‍ വ്യാപിച്ചതോടെ പലരും അവിടം വിട്ട് പോകുകയാണ്.

ഒരു തവളയെക്കാൾ വലിപ്പമുണ്ട് ആഫ്രിക്കൻ ഒച്ചുകൾക്ക്. ഇത്തരത്തിലുള്ള പതിനായിരക്കണക്കിന് ഒച്ചുകളാണ് കോട്ടയം നാഗമ്പടം മേഖലകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എവിടെ നിന്നും വന്ന ഒച്ചുകാണെന്ന് അറിയില്ലെങ്കിലും ദിനംപ്രതി ഇവ പെരുകുകയാണ് വീടുകളിലും കൃഷി ഇടങ്ങളും എല്ലാം ഒച്ചുകൾ നിറഞ്ഞത് പ്രദേശവാസികളെ ദുരിതത്തിലാക്കിയിരിക്കുകയാണ്.

Advertising
Advertising

Full View

ശക്തിയുള്ള തോടുകള്‍കളുള്ള ഇവയ്ക്ക് ഭക്ഷണമില്ലാതെ വര്‍ഷങ്ങളോളം ഈ തോടുകള്‍ക്കുള്ളില്‍ കഴിയുവാന്‍ സാധിക്കും. സാധാരണ ഒച്ചുകളെ നശിപ്പിക്കുന്നത് പോലെ കുമ്മായവും ഉപ്പും ഉപയോഗിച്ചാൽ ഇവ പോകില്ല. വേനൽകാലത്ത് ഇവയെ പുറത്ത് കാണില്ല. എന്നാൽ മഴക്കാലത്ത് ഇവ പുറത്തിറങ്ങും.

മൂന്ന് വര്‍ഷക്കാലമായി ഗുഡ്ഷെഡിലും സമീപ പ്രദേശങ്ങളിലും കണ്ടുവരുന്ന ഇവ ഗുഡ്സ്‌ ട്രെയിനുകളില്‍ നിന്ന് എത്തപ്പെട്ടതാവാമെന്നാണ് പ്രദേശശാസികള്‍ കരുതുന്നത്.

Tags:    

Similar News