ജസ്‌നക്കായുള്ള അന്വേഷണം മറ്റു സംസ്ഥാനങ്ങളിലേക്ക്, വിവരം നല്‍കുന്നവര്‍ക്ക് 5 ലക്ഷം

ഗോവ, പൂനെ അടക്കമുള്ള സ്ഥലങ്ങളിലെ മലയാളി അസോസിയേഷനുകളുടെ സഹകരണത്തോടെയാണ് തിരച്ചില്‍. വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 5 ലക്ഷം പ്രതിഫലം വാഗ്ദാനം ചെയ്തുകൊണ്ട് ബഹുഭാഷയിലുള്ള പോസ്റ്ററുകളും പതിക്കുന്നുണ്ട്.

Update: 2018-06-19 01:59 GMT

പത്തനംതിട്ട മുക്കൂട്ട് തറയില്‍ നിന്ന് കാണാതായ ഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ഥിനി ജസ്‌ന മരിയ ജയിംസിനെക്കുറിച്ചുള്ള വിവരങ്ങള്‍ക്കായി വിവിധ സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് പ്രത്യേക അന്വേഷണ സംഘം. ഗോവ, പൂനെ അടക്കമുള്ള സ്ഥലങ്ങളിലെ മലയാളി അസോസിയേഷനുകളുടെ സഹകരണത്തോടെയാണ് തിരച്ചില്‍ നടക്കുന്നത്. വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 5 ലക്ഷം പ്രതിഫലം വാഗ്ദാനം ചെയ്തുകൊണ്ട് ബഹുഭാഷയിലുള്ള പോസ്റ്ററുകളും അന്വേഷണ സംഘം വിവിധ ഇടങ്ങളില്‍ പതിക്കുന്നുണ്ട്.

ജസ്‌ന മരിയ ജയിംസിനെ കാണാതായി 90 ദിവസങ്ങള്‍ പിന്നിടുന്ന പശ്ചാത്തിലത്തിലാണ് വിവിധ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ഗോവ, പൂനെ അടക്കമുള്ള ഇടങ്ങളിലും പ്രത്യേക സംഘം അന്വേഷണം നടത്തുന്നത്. അതത് സംസ്ഥാനങ്ങളിലെ പൊലീസ് സേനാംഗങ്ങളുടെ പങ്കാളിത്തവും മലയാളി അസോസിയേഷനുകളുടെ പിന്തുണയും പ്രത്യക അന്വേഷണ സംഘത്തിന് ലഭിക്കുന്നുണ്ട്.

Advertising
Advertising

ജസ്‌നയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 5 ലക്ഷം പ്രതിഫലം പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് പരസ്യപ്പെടുത്തി ബഹുഭാഷയിലുള്ള പോസ്റ്ററുകള്‍ ബസ് സ്റ്റാന്‍ഡ്, റെയില്‍വെ സ്‌റ്റേഷന്‍ തുടങ്ങി ജനത്തിരക്കുള്ള മേഖലകളില്‍ പതിപ്പിച്ചിട്ടുണ്ട്. കോട്ടയം ഇടുക്കി പത്തനംതിട്ട ജില്ലകളിലെ വിവിധ ഇടങ്ങളില്‍ പൊലീസ് വിവര ശേഖരണ പെട്ടി സ്ഥാപിച്ചിരുന്നു.

അഞ്ച് ദിവസത്തിനുള്ളില്‍ ഏകദേശം അന്‍പതോളം വിവരങ്ങള്‍ പൊലീസിന് ഈ വിധം ലഭിച്ചു. എന്നാല്‍ അന്വേഷണത്തില്‍ വഴിത്തിരിവാകുന്ന ഏതെങ്കിലം തരത്തിലുള്ള വിവരങ്ങളോ സൂചനകളോ പൊലീസിന് ലഭിച്ചിട്ടില്ല. കഴിഞ്ഞ മാര്‍ച്ച് 22 ന് രാവിലെയാണ് പത്തനംതിട്ട വെച്ചൂച്ചിറ മുക്കൂട്ട് തറയില്‍ നിന്നും ജസ്‌ന മരിയ ജയിംസിനെ കാണാതായത്.

Tags:    

Similar News