വരാപ്പുഴ കസ്റ്റഡി മരണം; എസ്.ഐ ദീപക് മുമ്പും പ്രതികളെ ക്രൂരമായി മര്‍ദിച്ചിട്ടുണ്ടെന്ന് മുന്‍ മജിസ്ട്രേറ്റ്

കസ്റ്റഡി മരണക്കേസില്‍ പ്രതിയായപ്പോള്‍ കേസില്‍ നിന്ന് തലയൂരാന്‍ എസ്.ഐ ദീപക് മജസ്ട്രേറ്റിനെ പഴി ചാരുകയാണെന്നും മൊഴിയിലുണ്ട്.

Update: 2018-06-22 13:39 GMT

വരാപ്പുഴ കസ്റ്റഡിമരണക്കേസിലെ പ്രതി എസ്.ഐ ദീപക് മുന്‍പും പ്രതികളെ ക്രൂരമായി മര്‍ദിച്ചിട്ടുണ്ടെന്ന് പറവൂര്‍ മുന്‍ മജിസ്ട്രേറ്റിന്‍റെ മൊഴി. പറവൂര്‍ മജിസ്ട്രേറ്റായിരുന്ന എന്‍.സ്മിതയുടെ മൊഴിപ്പകര്‍പ് മീഡിയവണിന് ലഭിച്ചു.

പ്രതികളെ മര്‍ദിക്കുന്ന കാര്യത്തില്‍ എസ്.ഐ ദീപകിനെ മുന്പും താക്കീത് ചെയ്തിട്ടുണ്ടെന്ന് എന്‍.സ്മിതയുടെ മൊഴിയില്‍ പറയുന്നു. വാരാപ്പുഴ കേസില്‍ ശ്രീജിത്തിനെ റിമാന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് എസ്.ഐ എത്തിയപ്പോള്‍ പ്രതിയെ കാണാതെ റിമാന്‍ഡ് സാധ്യമാവില്ലെന്നാണ് താന്‍ നിലപാടെടുത്തു. ഈ സമയം ശ്രീജിത്ത് ആശുപത്രിയിലെ വെന്‍റിലേറ്ററില്‍ ചികിത്സയിലായിരുന്നു.

Advertising
Advertising

കസ്റ്റഡി മരണക്കേസില്‍ പ്രതിയായപ്പോള്‍ കേസില്‍ നിന്ന് തലയൂരാന്‍ എസ്.ഐ ദീപക് മജസ്ട്രേറ്റിനെ പഴി ചാരുകയാണെന്നും മൊഴിയിലുണ്ട്.

കസ്റ്റഡിയിലെടുത്ത ശ്രീജിത്തിനെ കാണാന്‍ മജിസ്ട്രേറ്റ് കൂട്ടാക്കിയില്ല എന്ന എസ്.ഐ ദീപകിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മജിസ്ട്രേറ്റില്‍ നിന്ന് ഹൈക്കോടതി വിശദീകരണം തേടിയത്. കസ്റ്റഡിയിലെടുത്ത പ്രതിയെ കാണാന്‍ മജിസ്ട്രേറ്റ് തയാറായില്ലെന്ന പൊലീസിന്‍റെ പരാതിയെത്തുടര്‍ന്ന് സ്മിതയെ പറവൂരില്‍നിന്ന് സ്ഥലം മാറ്റിയിരുന്നു.

Full View
Tags:    

Similar News