കുളത്തുപ്പുഴയിൽ വൃദ്ധ മാതാവിന് മകന്റെ ക്രൂര മർദ്ദനം

സംഭവവുമായി ബന്ധപ്പെട്ട ഒളിവിൽ കഴിഞ്ഞ മകൻ ബാബു കുട്ടനെ പൊലീസ് അറസ്റ്റ് ചെയ്തു

Update: 2018-06-24 08:41 GMT

കൊല്ലം കുളത്തുപ്പുഴയിൽ വൃദ്ധ മാതാവിന് മകന്റെ ക്രൂര മർദ്ദനം. 60 വയസുകാരിയായ റാഹേലിനാണ് മകന്റെ മര്‍ദ്ദനമേറ്റത്. റാഹേലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട ഒളിവിൽ കഴിഞ്ഞ മകൻ ബാബു കുട്ടനെ പൊലീസ് അറസ്റ്റ് ചെയ്തു.

Full View

ഇന്ന് പുലർച്ചെയാണ് 60 വയസുകാരിയായ റാഹേലമ്മക്ക് മകൻ ബാബു കുട്ടന്റെ ക്രൂര മർദ്ദനം ഏൽക്കേണ്ടി വന്നത്. മൂക്കിനും കൈക്കുമടക്കം മുറിവേറ്റ റാഹേലമ്മയെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂക്കിന്റെ പാലത്തിന് പൊട്ടലേറ്റിട്ടുണ്ട്. റാഹേലമ്മക്ക് സ്ഥിരമായി മകന്റെ മർദ്ദനമേൽക്കേണ്ടി വരാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. സംഭവത്തെ തുടർന്ന് ഒളിവിൽ പോയ ബാബു കുട്ടനെ പൊലീസ് അറസ്റ്റ് ചെയ്തു.

Tags:    

Similar News