മഴ കനത്തു; ചുരം യാത്രയ്ക്ക് ഭീഷണിയായ മരങ്ങള്‍ മുറിച്ചുമാറ്റുന്നു

കോഴിക്കോട് വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന താമരശ്ശേരി ചുരത്തില്‍ മഴക്കാലമായതോടെ മണ്ണിടിഞ്ഞും മരം വീണും വന്‍ ഗതാഗതകുരുക്കാണ് അനുഭവപ്പെടുന്നത്

Update: 2018-06-26 05:42 GMT
Advertising
Full View

താമരശ്ശേരി ചുരത്തിലെ ഗതാഗതത്തിന് ഭീഷണിയായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ച് മാറ്റി. കോഴിക്കോട് ജില്ലാകലക്ടറുടെ ഉത്തരവിനെ തുടര്‍ന്നാണ് മരങ്ങള്‍ മുറിച്ച് മാറ്റുന്നത്..

കോഴിക്കോട് വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന താമരശ്ശേരി ചുരത്തില്‍ മഴക്കാലമായതോടെ മണ്ണിടിഞ്ഞും മരം വീണും വന്‍ ഗതാഗതകുരുക്കാണ് അനുഭവപ്പെടുന്നത്. മഴക്കനത്തതോടെ മൂന്നാം വളവ് മുതല്‍ 9ാം വളവ് വരെ നിരവധി വലിയ മരങ്ങള്‍ റോഡിലേക്ക് കടപുഴകി വീണു. ഇതോടെയാണ് ഭീഷണിയായി നില്‍ക്കുന്ന മരങ്ങള്‍ വെട്ടിമാറ്റാന്‍ ദുരന്തനിവാരണ നിയമപ്രകാരം ജില്ലാകലക്ടര്‍ യു വി ജോസ് ഉത്തരവിട്ടത്.

ജില്ലാകലക്ടറുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയാണ് വെട്ടിമാറ്റേണ്ട മരങ്ങള്‍ നിശ്ചയിച്ചത്. കാലവര്‍ഷത്തില്‍ കടപുഴകി വീണതടക്കം 49 മരങ്ങള്‍ മുറിച്ച് മാറ്റി.

Tags:    

Similar News