സ്വയരക്ഷക്ക് വേണ്ടിയാണ് കത്തി ഉപയോഗിച്ചത്; വിശദീകരണവുമായി എസ്.ഡി.പി.ഐ

ക്യാമ്പസിലുണ്ടായ അക്രമം ഏകപക്ഷീയമല്ലെന്നും എസ്.ഡി.പി.ഐ

Update: 2018-07-03 08:18 GMT

മഹാരാജാസിലെ കൊലപാതകത്തില്‍ വിശദീകരണവുമായി എസ്.ഡി.പി.ഐ. ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരെ എസ്.എഫ്.ഐ നേരിട്ടപ്പോൾ സ്വയരക്ഷക്ക് വേണ്ടി കത്തി ഉപയോഗിച്ചതാണ്. ക്യാമ്പസിലുണ്ടായ അക്രമം ഏകപക്ഷീയമല്ലെന്നും എസ്.ഡി.പി.ഐ വ്യക്തമാക്കി.

എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് ക്യാമ്പസ് ഫ്രണ്ട്- എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണ് അറസ്റ്റിലായത്. നാല് പേരെ കൂടി കസ്റ്റഡിയിലെടുത്തു. കേസില്‍ 15 പ്രതികളാണുള്ളത്. എല്ലാവരെയും തിരിച്ചറിഞ്ഞെന്ന് പൊലീസ് അറിയിച്ചു.

പ്രധാന പ്രതി മഹാരാജാസിലെ അവസാന വർഷ ബിരുദ വിദ്യാർഥിയായ മുഹമ്മദിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും. മുഹമ്മദ് സംസ്ഥാനം വിട്ടതായാണ് സൂചന. ഇനി എട്ട് പേരെയാണ് പിടികൂടാനുള്ളത്. ഇവർക്കായുള്ള തെരച്ചിൽ ഊർജിതമാക്കി.

Tags:    

Similar News