ജലന്ധര്‍ ബിഷപ്പിനെതിരായ പരാതിയില്‍ കന്യാസ്ത്രീയുടെ സഹോദരന്റെ മൊഴിയെടുത്തു

കന്യാസ്ത്രീയുടെ ആദ്യ മൊഴി സാധൂകരിക്കുന്നതാണ് വൈദികനായ സഹോദരനില്‍ നിന്നും ലഭിച്ച വിവരങ്ങള്

Update: 2018-07-05 08:31 GMT

ജലന്ധര്‍ ബിഷപ്പിനെതിരായ പരാതിയില്‍ കന്യാസ്ത്രീയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും. അന്വേഷണ സംഘം കന്യാസ്ത്രീയുടെ സഹോദരന്റെ മൊഴിയെടുത്തു. കന്യാസ്ത്രീയുടെ ആദ്യ മൊഴി സാധൂകരിക്കുന്നതാണ് വൈദികനായ സഹോദരനില്‍ നിന്നും ലഭിച്ച വിവരങ്ങള്‍.

Full View

കന്യാസ്ത്രീയുടെ നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബന്ധുക്കളുടേയും ഒപ്പം താമസിച്ചിരുന്നവരുടേയും മൊഴി അന്വേഷണസംഘം രേഖപ്പെടുത്തുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് വൈദികനായ സഹോദരനില്‍ നിന്നും അന്വേഷണ സംഘം മൊഴിയെടുത്തത്. കന്യാസ്ത്രീ എല്ലാ കാര്യങ്ങളും ഇയാളോട് പറഞ്ഞിരുന്നതായാണ് സൂചന. മറ്റ് ബന്ധുക്കളുടേയും മൊഴിപൊലീസ് ഉടന്‍ രേഖപ്പെടുത്തും. കന്യാസ്ത്രീയുടെ മൊഴി ശരിവെക്കുന്ന തെളിവുകള്‍ അടക്കമുണ്ടെന്ന് സഹോദരി അടക്കമുള്ളവര്‍ പറഞ്ഞിരുന്നു. കന്യാസ്ത്രീക്കൊപ്പം താമസിച്ചിരുന്ന മറ്റ് കന്യാസ്ത്രീകളുടേയും മൊഴി ശേഖരിക്കാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.

അതേസമയം കന്യാസ്ത്രീയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും. വനിതാ മജിസ്ട്രേറ്റായ ചങ്ങനാശേരി മജിസ്ട്രേറ്റിന് മുന്‍പാകെയാകുംമൊഴി രേഖപ്പെടുത്തുക. ഈ രഹസ്യമൊഴിയുടെ പകര്‍പ്പ് ലഭിച്ചതിന് ശേഷം ബിഷപ്പിനെ വിളിച്ച് വരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്. തുടര്‍ന്ന് വേണ്ടിവന്നാല്‍ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് പൊലീസ് കടക്കും.

Tags:    

Similar News