‘മയ്യഴിപ്പുഴയുടെ തീരങ്ങളില്‍’ വ്യത്യസ്തമായ 1000 കവര്‍ പേജുകളില്‍

മുകുന്ദന്റെ ആരാധാകര്‍ക്ക് ഒരു കലാസൃഷ്ടി സമ്മാനമായി നല്‍കുകയെന്നതാണ് ലക്ഷ്യം. ചിത്രകാരനും ഗവേഷകനുമായ സുധീഷ് കോട്ടേമ്പ്രമാണ് ആയിരം കവര്‍പേജുകളും തയ്യാറിക്കിയിരിക്കുന്നത്.

Update: 2018-07-10 06:04 GMT
Editor : Hiba Anvar | Web Desk : Hiba Anvar

എം മുകുന്ദൻറെ പ്രശസ്ത നോവല്‍ മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ വ്യത്യസ്തമായ ആയിരം കവർപേജിൽ പുറത്തിറങ്ങുന്നു. പുസ്തകത്തിൻറെ അമ്പതാം പതിപ്പ് പുറത്തിറക്കുന്നതിന്റെ ഭാഗമായി ഡിസി ബുക്സാണ് വ്യത്യസ്ത പരീക്ഷണത്തിന് തയ്യാറായിരിക്കുന്നത്. ചിത്രകാരനായ സുധീഷ് കോട്ടേമ്പ്രമാണ് കവര്‍ പേജുകള്‍ തയ്യാറാക്കിയത്.

26 വര്‍ഷങ്ങള്‍ക്ക് ഇപ്പുറം മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ അമ്പതാം പതിപ്പിൽ എത്തുമ്പോൾ അത് ആഘോഷം ആക്കുകയാണ് പ്രസാധകരായ ഡിസി ബുക്സ്. അമ്പതാം പതിപ്പിൽ പുറത്തിറക്കുന്നത് ആയിരം പുസ്തകങ്ങൾ. അതും ആയിരം വ്യത്യസ്ത കവര്‍ പേജുകളില്‍.

Advertising
Advertising

മുകുന്ദന്റെ ആരാധാകര്‍ക്ക് ഒരു കലാസൃഷ്ടി സമ്മാനമായി നല്‍കുകയെന്നതാണ് ലക്ഷ്യം. ചിത്രകാരനും ഗവേഷകനുമായ സുധീഷ് കോട്ടേമ്പ്രമാണ് ആയിരം കവര്‍പേജുകളും തയ്യാറിക്കിയിരിക്കുന്നത്. രണ്ടാഴ്ച കൊണ്ടാണ് സുധീഷ് വര പൂർത്തിയാക്കിയത്.

രണ്ടാഴ്ചയ്ക്കുള്ളിൽ പുതിയ പതിപ്പ് പ്രകാശനം ചെയ്യും. അമ്പതാം പതിപ്പായതിനാല്‍ മയ്യഴിയിൽ വെച്ച് തന്നെ പുസ്തകം പ്രകാശനം ചെയ്യാനാണ് പ്രസാധകർ ഉദ്ദേശിക്കുന്നത്.

Full View
Tags:    

Writer - Hiba Anvar

Media Person

Editor - Hiba Anvar

Media Person

Web Desk - Hiba Anvar

Media Person

Similar News