മത്സരത്തില്‍ പങ്കെടുക്കാന്‍ പണമില്ലാതെ വിഷമിച്ചിരുന്ന പഞ്ചഗുസ്തി താരം ഹരിതക്ക് മീഡിയവണ്‍ സ്നേഹസ്പര്‍ശമായി

തുര്‍ക്കിയില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ പങ്കെടുക്കാന്‍ വേണ്ട തുകയാണ് മീഡിയവണ്‍ ഹെഡ് ഓഫീസില്‍ വെച്ച് കൈമാറിയത്

Update: 2018-07-13 06:42 GMT

അന്താരാഷ്ട്ര മത്സരത്തില്‍ പങ്കെടുക്കാന്‍ പണമില്ലാതെ വിഷമിച്ചിരുന്ന പഞ്ചഗുസ്തി താരം ഹരിതക്ക് മീഡിയവണ്‍ സ്നേഹസ്പര്‍ശമായി. തുര്‍ക്കിയില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ പങ്കെടുക്കാന്‍ വേണ്ട തുകയാണ് മീഡിയവണ്‍ ഹെഡ് ഓഫീസില്‍ വെച്ച് കൈമാറിയത്.

Full View

ഇത് ഹരിത.എറണാകുളം വരാപ്പുഴ സ്വദേശിനി . ലക് നൌവില്‍ വെച്ച് നടന്ന ദേശീയ പഞ്ചഗുസ്തി മത്സരത്തില്‍ 55 കിലോ വിഭാഗത്തില്‍ വിജയിയായിരുന്നു. ഒക്ടോബറില്‍ തുര്‍ക്കിയില്‍ വെച്ച് നടക്കാനിരിക്കുന്ന അന്താരാഷ്ട്ര പഞ്ചഗുസ്തി മത്സരത്തില്‍ പങ്കെടുക്കാന്‍ തയ്യാറെടുക്കുന്ന ഹരിതക്ക് പ്രതിസന്ധിയായത് പണമായിരുന്നു. മീഡിയവണ്‍ സംപ്രേക്ഷണം ചെയ്യുന്ന സ്നേഹസ്പര്‍ശം എന്ന പരിപാടിയില്‍ ഹരിതയുടെ വിഷമം ലോകമറിഞ്ഞു. ഇതേത്തുടര്‍ന്ന് മത്സരത്തില്‍ പങ്കെടുക്കാനാവശ്യമായ ഒരുലക്ഷത്തി ഇരുപതിനായിരം രൂപ സ്നേഹസ്പര്‍ശം കൈമാറി.

ഒപ്പം കെ.എസ് ചിത്രയുടെ സ്നേഹ സമ്മാനവും. മീഡിയവണ്‍-മാധ്യമം ഗ്രൂപ്പ് എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍ ചെക്ക് കൈമാറി. മീഡിയവണ്‍ സി.ഇ.ഒ എം.അബ്ദുല്‍ മജീദ്,വൈസ് ചെയര്‍മാന്‍ പി.മുജീബ് റഹ്മാന്‍,ഡയറക്ടർമാരായ സലാം മേലാറ്റൂർ, ടി.കെ.ഫാറൂക്ക് ‌, എഡിറ്റർ ഇൻ ചീഫ് സി.എൽ തോമസ് ,മാനേജിങ്ങ് എഡിറ്റർ സി.ദാവൂദ് തുടങ്ങിയവർ പങ്കെടുത്തു.

Tags:    

Similar News