ജീവിതത്തിനും മരണത്തിനുമിടയിലെ ആ നാളുകളോട് വിട‍; നിപയെ അതിജീവിച്ച അജന്യ ക്ലാസിലെത്തി

കഴിഞ്ഞ രണ്ട് മാസത്തോളമായി വിട്ടുനിന്ന് ക്ലാസ്മുറിയിലെത്തുമ്പോഴും അവളുടെ മുഖത്ത് നിറഞ്ഞ ചിരി. കോഴിക്കോട് ഗവണ്‍മെന്‍റ് നഴ്സിംഗ് കോളേജിലെ സഹപാഠികളും അധ്യാപകരും ചേര്‍ന്ന് അജന്യയെ സ്വീകരിച്ചു.

Update: 2018-07-17 05:45 GMT
Advertising

ജീവിതത്തിനും മരണത്തിനുമിടയിലെ കുറച്ച് നാളുകള്‍ക്ക് ശേഷം നിപയെ അതിജീവിച്ച അജന്യ ക്ലാസിലെത്തി. കോഴിക്കോട് ഗവണ്‍മെന്‍റ് നഴ്സിംഗ് കോളേജിലെ സഹപാഠികളും അധ്യാപകരും അജന്യയെ സ്വീകരിച്ചു. നിപയെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ച വിശ്രമകാലഘട്ടത്തിന് ശേഷമാണ് അജന്യ പഠനത്തിലേക്ക് മടങ്ങി വരുന്നത്.

കോളേജിലേക്ക് അമ്മയ്ക്കൊപ്പം ഓട്ടോറിക്ഷയിലെത്തിയപ്പോഴേക്കും കൂട്ടുകാരികള്‍ ഓടിയെത്തി. ബാഗ് വാങ്ങി അജന്യയെ ചേര്‍ത്ത് പിടിച്ചു. കഴിഞ്ഞ രണ്ട് മാസത്തോളമായി വിട്ടുനിന്ന് ക്ലാസ്മുറിയിലെത്തുമ്പോഴും അവളുടെ മുഖത്ത് നിറഞ്ഞ ചിരി. നിപ ബാധിച്ചപ്പോള്‍ ധൈര്യം പകര്‍ന്ന് ഒരു ഫോണ്‍കാളിനപ്പുറമുണ്ടായിരുന്ന കൂട്ടുകാര്‍ക്ക് അവളുടെ തിരിച്ച് വരവ് സന്തോഷത്തിന്‍റേതായിരുന്നു. പഠന ശേഷം ഏത് പ്രതിസന്ധിയിലും തളരാതെ പൊരുതുന്ന ഒരു നഴ്സായി മാറണം. പഠനത്തിലേക്ക് തിരിച്ചെത്തുമ്പോള്‍ അജന്യയുടെ ആഗ്രഹമതാണ്.

നഴ്സിംഗ് പരിശീലനത്തിന്‍റെ ഭാഗമായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിയപ്പോഴായിരുന്നു അജന്യക്ക് നിപ വൈറസ് ബാധിച്ചത്. മരുന്നിന്‍റെയും മനോധൈര്യത്തിന്‍റെയും പിന്‍ബലത്തിലാണ് നിപയെ അജന്യ അതിജീവിച്ചത്.

Full View
Tags:    

Similar News