എസ്എഫ്ഐയോട് ചോദിക്കാതെ കോളേജില്‍ കൊടി നാട്ടി; ഫ്രറ്റേണിറ്റി പ്രവര്‍ത്തകനെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ചോദ്യം ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്

Update: 2018-07-20 16:19 GMT

പാലക്കാട് വിക്ടോറിയ കോളജിൽ മറ്റു പാര്‍ട്ടിയുടെ കൊടി നാട്ടണമെങ്കില്‍ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയോട് ചോദിക്കണം. കോളജിൽ തങ്ങളോട് ചോദിക്കാതെ പാര്‍ട്ടി കൊടി നാട്ടിയ ഫ്രറ്റേണിറ്റി പ്രവര്‍ത്തകനെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ചോദ്യം ചെയ്യുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. സംഭവം ചിത്രീകരിച്ച മൊബൈല്‍ഫോണ്‍ പിടിച്ചുവാങ്ങി തല്ലിപ്പൊട്ടിച്ചതായും ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ പറയുന്നു. കോളേജില്‍ മെമ്പർഷിപ്പ് ക്യാമ്പയിന് എത്തിയ ഫ്രറ്റേണിറ്റി പ്രവർത്തകരെ എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ചതായും പരാതിയുണ്ട്.

ഫ്രറ്റേണിറ്റി പ്രവര്‍ത്തകനും കോളേജിലെ പിഎച്ച്ഡി വിദ്യാര്‍ത്ഥിയുമായ അഷ്ഫാക്കിനെ ഫ്രറ്റേണിറ്റിയുടെ കൊടി കാമ്പസില്‍ നാട്ടിയതിന് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയും, മുന്‍ സെക്രട്ടറിയും ചേര്‍ന്ന് ചോദ്യം ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തായത്. ഇവിടെ കൊടി വെക്കാന്‍ ആരാ നിന്നോട് പറഞ്ഞതെന്നാണ് എസ്എഫ്ഐ മുന്‍ സെക്രട്ടറി ഷാഹില്‍ വീഡിയോയില്‍ ചോദിക്കുന്നത്. ഫ്രറ്റേണിറ്റി യൂണിറ്റ് സെക്രട്ടറി ആണെന്ന് പറയുമ്പോള്‍, എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയോട് ചോദിക്കണമെന്നാണ് ഷാഹില്‍ പറയുന്നത്. രൂക്ഷമായ ഭാഷയിലാണ് ഷാഹിലിന്റെ ചോദ്യംചെയ്യല്‍. സംഭവം ചിത്രീകരിച്ച മൊബൈല്‍ഫോണ്‍ ഇവര്‍ വാങ്ങി തല്ലിപ്പൊട്ടിച്ചതായും ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ പറയുന്നു.

Advertising
Advertising

ഇതിന് ശേഷമാണ് ഫ്രറ്റേണിയുടെ ജില്ലാ നേതാക്കൾ ഉൾപ്പെടെയുള്ളവർ മെമ്പർഷിപ്പ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കാൻ വിക്ടോറിയ കോളജിലെത്തിയത്. കോളജിനുള്ളിൽ എത്തിയവരെ എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞു. കോളജിൽ കൊടി സ്ഥാപിക്കാനും മെമ്പർഷിപ്പ് വിതരണം നടത്താനും എസ്എഫ്ഐയുടെ അനുമതി വേണമെന്ന് പറഞ്ഞ് മർദ്ദിക്കുകയായിരുന്നുവെന്ന് ഫ്രാറ്റേണിറ്റി പ്രവർത്തകർ പറഞ്ഞു.

കോളജിലെത്തിയ പൊലീസ്, മർദ്ദനത്തിന് നേതൃത്വം കൊടുത്തവരെ സംരക്ഷിച്ച് ഫ്രറ്റേണിറ്റി നേതാക്കളെ കസ്റ്റഡിയിലെടുത്തുവെന്നും പ്രവർത്തകർ പറഞ്ഞു. അനുമതിയില്ലാതെയാണ് ഫ്രറ്റേണിറ്റി കോളജിൽ മെമ്പർഷിപ്പ് വിതരണം സംഘടിപ്പിച്ചതെന്ന് പ്രിൻസിപ്പൽ ഡോ സഫിയ ബീവി വിശദീകരിച്ചു. കോളജില്‍ യൂണിറ്റ് ഇല്ലാത്ത സംഘടനയാണ് ഫ്രറ്റേണിറ്റിയെന്നാണ് എസ്എഫ്ഐയുടെ പ്രതികരണം.

Full View
Tags:    

Similar News