വയനാട്ടില്‍ ബന്ദികളാക്കപ്പെട്ട മൂന്ന്‍ പേരും രക്ഷപ്പെട്ടു

ഇതര സംസ്ഥാന തൊഴിലാളികളെ ബന്ദികളാക്കിയത് മാവോയിസ്റ്റുകളെന്ന് സംശയം; തണ്ടര്‍ബോള്‍ട്ടിന്റെ തിരച്ചില്‍ തുടരുന്നു

Update: 2018-07-21 02:40 GMT
Advertising

വയനാട് മേപ്പാടി എമറാള്‍ഡ് എസ്റ്റേറ്റില്‍ മാവോയിസ്റ്റുകളെന്ന് സംശയിക്കുന്നവര്‍ ബന്ധികളാക്കിയ ഇതരസംസ്ഥാന തൊഴിലാളികള്‍ മോചിതരായി. ഇന്നലെ വൈകീട്ടോടെയാണ് മാവോയിസ്റ്റ് എന്ന് സംശയിക്കുന്നവര്‍ എസ്റ്റേറ്റിലെത്തി തൊഴിലാളികളെ തടവിലാക്കിയത്.

തടവിലാക്കിയവരില്‍ ഒരാള്‍ രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് രാത്രി വൈകി രണ്ടുപേരെ മോചിപ്പിച്ചതായാണ് പൊലീസ് നല്‍കുന്ന വിവരം, മാവോയിസ്റ്റുകള്‍ക്കായി തണ്ടര്‍ബോള്‍ട്ട് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. നാലംഗ സംഘമാണ് തൊഴിലാളികളെ തടവിലാക്കിയതെന്നാണ് രക്ഷപ്പെട്ട തൊഴിലാളികള്‍ വ്യക്തമാക്കുന്നത്.

Tags:    

Similar News