മഴക്കെടുതി: ദുരിതബാധിതര്‍ക്ക് 4000 രൂപയെങ്കിലും നല്‍കണമെന്ന് ചെന്നിത്തല

മുഖ്യമന്ത്രിയെ എവിടെയും കാണുന്നില്ല. കേന്ദ്രമന്ത്രി കിരണ്‍ റിജിജു കേരളത്തിലെ ജനങ്ങളെ പറ്റിച്ചുവെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

Update: 2018-07-22 13:18 GMT

മഴക്കെടുതിയുടെ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കാര്യക്ഷമമായ ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തിയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ദുരിതമനുഭവിക്കുന്നവര്‍ക്ക് സൗജന്യ റേഷന്‍ നല്‍കിയില്ല. ഒരാള്‍ക്ക് കുറഞ്ഞത് 4000 രൂപയെങ്കിലും നല്‍കണം. മുഖ്യമന്ത്രിയെ എവിടെയും കാണുന്നില്ല. കേന്ദ്രമന്ത്രി കിരണ്‍ റിജിജു കേരളത്തിലെ ജനങ്ങളെ പറ്റിച്ചുവെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

Tags:    

Similar News