ഷിഗെല്ല രോഗം: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് പഞ്ചായത്ത്

ഒരേ പ്രദേശത്തെ മൂന്നുപേരില്‍ ഷിഗല്ല രോഗലക്ഷണങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ ക്ലോറിനേഷന്‍ അടക്കമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളും തുടരും

Update: 2018-07-24 06:12 GMT

കോഴിക്കോട് പുതുപ്പാടിയില്‍ രണ്ട് വയസുകാരന്‍ മരിച്ചത് ഷിഗെല്ല രോഗം മൂലമല്ല എന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവന്നെങ്കിലും തുടങ്ങിവെച്ച ബോധവത്കരണ, ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ തുടരാനാണ് പഞ്ചായത്ത് അധികൃതരുടെ തീരുമാനം. ഒരേ പ്രദേശത്തെ മൂന്നുപേരില്‍ ഷിഗല്ല രോഗലക്ഷണങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ ക്ലോറിനേഷന്‍ അടക്കമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളും തുടരും. അതിനിടെ ചികിത്സയില്‍ കഴിയുന്ന രണ്ട് വയസ്സുകാരന്‍ സയാന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Full View

ഡെങ്കി, നിപ്പ തുടങ്ങിയ പകര്‍ച്ചവ്യാധികളില്‍ നിന്ന് കരകയറുന്നതിനിടെ ‌ഷിഗെല്ല രോഗം സംബന്ധിച്ച വാര്‍ത്തകള്‍ കൂടി പുറത്തുവന്നതോടെ യുദ്ധകാലാടിസ്ഥാനത്തിലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാണ് പുതുപ്പാടി പഞ്ചായത്ത് അധികൃതര്‍ തയ്യാറായത്. വീടുകള്‍ തോറും കയറിയിറങ്ങിയുള്ള ക്ലോറിനേഷന്‍ പ്രവര്‍ത്തനങ്ങളും ബോധവത്കരണ യജ്ഞങ്ങളുമൊക്കെയായി ആരോഗ്യവകുപ്പും സജീവമായി. അതേസമയം രോഗത്തിന്റെ ഉറവിടം സംബന്ധിച്ച് ഇപ്പോഴും വ്യക്തത വരുത്താനാവാത്തത് ആരോഗ്യ വകുപ്പിനെ കുഴക്കുന്നുണ്ട്.

അതിനിടെ, മരിച്ച സിയാനോടൊപ്പം ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇരട്ടസഹോദരന്‍ സയാന്റെ ആരോഗ്യനിലയില്‍ നല്ല പുരോഗതിയുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പ്രദേശവാസികള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല എന്നും അധികൃതര്‍ വ്യക്തമാക്കി.

Tags:    

Similar News