കനത്ത മഴയില്‍ വീട് തകര്‍ന്നു; ഉയര്‍ന്നു നില്‍ക്കുന്ന തറ ഒരു നാടിന് ദുരിതാശ്വാസ ക്യാമ്പായി

തകര്‍ന്നു വീണ വീടിന്റെ തറ അഭയ കേന്ദ്രമാക്കി വെള്ളപ്പൊക്ക ദുരിതബാധിതര്‍. വെള്ളപ്പൊക്കം തകര്‍ത്തു കളഞ്ഞ കുട്ടനാട്ടിലെ ചേന്നങ്കരിയില്‍ നിന്നാണ് ഈ ദുരിതക്കാഴ്ച.

Update: 2018-07-28 08:46 GMT
Advertising

തകര്‍ന്നു വീണ വീടിന്റെ തറ അഭയ കേന്ദ്രമാക്കി വെള്ളപ്പൊക്ക ദുരിതബാധിതര്‍. വെള്ളപ്പൊക്കം തകര്‍ത്തു കളഞ്ഞ കുട്ടനാട്ടിലെ ചേന്നങ്കരിയില്‍ നിന്നാണ് ഈ ദുരിതക്കാഴ്ച. വീട്ടുകാര്‍ തൊട്ടടുത്ത് ഒരു ഷെഡ് കെട്ടി താമസം തുടങ്ങിയപ്പോള്‍ ഉയര്‍ന്നു നില്‍ക്കുന്ന തറ ദുരിതാശ്വാസ ക്യാമ്പിനായി ഉപയോഗപ്പെടുത്തുകയായിരുന്നു.

കൈനകരി ചേന്നങ്കരിയില്‍ സുധര്‍മ്മ- ഓമനക്കുട്ടന്‍ ദമ്പതികളുടെ കുടുംബത്തിനാണ് ഈ മഴക്കാലം തീരാ ദുരിതത്തിന്റെ കാലമായത്. രണ്ടു മാസം മുന്‍പ് മഴയില്‍ വെള്ളം പൊങ്ങി അവരുടെ വീട് തകര്‍ന്നു വീണു. അന്നു മുതല്‍ തൊട്ടടുത്ത് കെട്ടിയ ഷെഡിലാണ് സുധര്‍മയും ഓമനക്കുട്ടനും മകള്‍ ശ്രുതിയും താമസിക്കുന്നത്. തകര്‍ന്ന വീടിന്റെ കല്ലും മണ്ണുമൊക്കെ ഷെഡില്‍ വെള്ളം കയറാതിരിക്കാന്‍ നിലം പൊക്കിയെടുക്കാന്‍ ഉപയോഗിച്ചു.

Full View

രണ്ടുമാസത്തിനിപ്പുറം കൂടുതല്‍ ശക്തമായ വെള്ളപ്പൊക്കമുണ്ടായി നാട്ടുകാരെല്ലാം ദുരിതത്തിലായപ്പോള്‍ ഇവരുടെ തകര്‍ന്ന വീടിന്റെ ഉയര്‍ന്നു നില്‍ക്കുന്ന തറ ദുരിതാശ്വാസ ക്യാമ്പിനായി ഉപയോഗപ്പെടുത്തുകയായിരുന്നു.

തകഴി ശിവശങ്കരപ്പിള്ളയുടെ കൃതികളില്‍ പുറംലോകത്തിന് വായിച്ചറിവ് മാത്രമുള്ള ദുരിതകാലത്തിലൂടെ ഒരിക്കല്‍ക്കൂടി കടന്നു പോവുകയാണ് കുട്ടനാട്ടുകാര്‍.

Tags:    

Similar News