തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെള്ളം കയറി

ഇന്നലെ രാത്രി മുതല്‍ പെയ്ത ശക്തമായ മഴയില്‍ തമ്പാനൂര്‍ റെയില്‍വെ സ്‌റ്റേഷന്റെ ഒന്നും രണ്ടും പ്ലാറ്റ്‌ഫോമുകളിലെ ട്രാക്കുകളിലാണ് വെള്ളം കയറിയത്.

Update: 2018-07-31 11:00 GMT

കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരം റെയില്‍വെ സ്‌റ്റേഷനിലെ ട്രാക്കുകളില്‍ വെള്ളം കയറി. തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ട ട്രയിനുകള്‍ പലതും വൈകി. നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടത് റോഡ് ഗതാഗതത്തെയും ബാധിച്ചു.

ഇന്നലെ രാത്രി മുതല്‍ പെയ്ത ശക്തമായ മഴയില്‍ തമ്പാനൂര്‍ റെയില്‍വെ സ്‌റ്റേഷന്റെ ഒന്നും രണ്ടും പ്ലാറ്റ്‌ഫോമുകളിലെ ട്രാക്കുകളിലാണ് വെള്ളം കയറിയത്. ട്രാക്ക് വെള്ളത്തില്‍ മൂടിയതോടെ സിഗ്‌നല്‍ തകരാറിലായി. ഇതേ തുടര്‍ന്ന് 11.15ന് പോകേണ്ടിയിരുന്ന കേരള എക്‌സ്പ്രസ് രണ്ട് മണിക്കൂറോളം വൈകി.

മംഗലാപുരം റൂട്ടിലുള്ള ട്രെയിനുകളുടെയും സമയക്രമം തെറ്റി. മഴയെ തുടര്‍ന്ന് നഗരത്തിലെ മിക്ക റോഡുകളും വെള്ളക്കെട്ടിലായി. പലയിടങ്ങളിലും ഗതാഗത കുരുക്ക് രൂക്ഷമായിരുന്നു.

Tags:    

Similar News